സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ തദ്ദേശതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്

Kerala

ഒന്നാംഘട്ടം: ഡിസംബര്‍ 8 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി.

രണ്ടാംഘട്ടം: ഡിസംബര്‍ 10 – കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്

മൂന്നാംഘട്ടം: ഡിസംബര്‍ 14 – മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്.

വോട്ടെണ്ണല്‍ ഡിസംബര്‍ 16ന് നടക്കും. 1999 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. 941 ഗ്രാമപഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാപഞ്ചായത്ത് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്. മട്ടന്നൂര്‍ ഒഴികെ 86 മുനിസിപ്പാലിറ്റികളിലും 6 കോര്‍പറേഷനുകളിലും തിരഞ്ഞെടുപ്പ് നടക്കും. ആകെ 2,71,20,823 വോട്ടര്‍മാര്‍; 1,29.25.766 പുരുഷന്മാരും 1,41,94,7265 സ്ത്രീകളും. ക്രിസ്മസിനുമുന്‍പ് പുതിയ ഭരണസമിതികള്‍ ചുമതലയേല്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *