തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയ്ക്ക് നൽകിയ പൊതിച്ചോറിൽ കഞ്ചാവ്. കോവിഡ് രോഗികളുടെ വാർഡിൽ രാവിലെ 11.30 നാണ് സംഭവം. പത്ത് ഗ്രാം കഞ്ചാവ് മൂന്ന് പൊതികളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
രോഗികളുടെ ബന്ധുക്കൾ കൊണ്ടു വരുന്ന ഭക്ഷണവും ആശുപത്രിയിൽ അനുവദിക്കാറുണ്ട്. ഇങ്ങനെ എത്തിക്കുന്ന പൊതികൾ ആശുപത്രി ജീവനക്കാർ പരിശോധിച്ച ശേഷമാണ് രോഗികൾക്ക് നൽകുന്നത്. വിയ്യൂർ ജയിലിൽ നിന്ന് രോഗം ബാധിച്ച തടവുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നു. അയാൾക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പോലീസ് നിഗമനം