പൊതു സ്ഥലത്ത് ‘അശ്ലീല’ വീഡിയോ ചിത്രീകരിച്ചുവെന്ന് ആരോപിച്ച് നടി പൂനം പാണ്ഡെയ്‌ക്കെതിരെ കേസ്

Movies National

പൊതു സ്ഥലത്ത് ‘അശ്ലീല’ വീഡിയോ ചിത്രീകരിച്ചുവെന്ന് ആരോപിച്ച് നടി പൂനം പാണ്ഡെയ്‌ക്കെതിരെ കേസ്. ഗോവയിലെ ചപ്പോളി ഡാമിന് സമീപത്ത് വച്ച് ചിത്രീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്.
ഗോവ സര്‍ക്കാരിന്റെ ജലവിഭവ വകുപ്പിന്റെ കീഴിലുള്ള പ്രദേശമാണിത്. ഈ സ്ഥലത്ത് ചിത്രീകരണത്തിനുള്ള അനുമതി നല്‍കിയതോടെ ഗോവയെ ബിജെപി സര്‍ക്കാര്‍ അശ്ലീല സ്ഥാനമാക്കി മാറ്റുകയാണ് എന്നാണ് ആരോപണങ്ങള്‍. ഗോവ വനിത ഫോര്‍വേഡ് പാര്‍ട്ടി ആണ് വീഡിയോക്ക് എതിരെ പരാതി നല്‍കിയിരിക്കുന്നത്.

മറ്റൊരു വ്യക്തിയും പൂനത്തിനെതിരെ പരാതി കൊടുത്തിട്ടുണ്ട്. നടിക്കെതിരെയും ഛായാഗ്രാഹകനെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഛായാഗ്രാഹകന്‍ ആരാണെന്ന് വ്യക്തമല്ല. സര്‍ക്കാര്‍ പോണോഗ്രഫിയെ പ്രചോദിപ്പിക്കുന്നു എന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നുണ്ട്.സെപ്റ്റംബറില്‍ ഭര്‍ത്താവ് സാം ബോംബെയ്‌ക്കെതിരെ ലൈംഗിക പീഡനാരോപണവുമായി പൂനം രംഗത്തെത്തിയിരുന്നു. ഗോവയില്‍ വച്ചായിരുന്നു ഈ സംഭവം. സെപ്റ്റംബര്‍ 11ന് ആയിരുന്നു പൂനത്തിന്റെയും സാമിന്റെയും വിവാഹം.

Leave a Reply

Your email address will not be published. Required fields are marked *