കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ചരിത്രത്തിലാദ്യമായി ഇന്റർപോൾ ജനറൽ അസംബ്ലി മാറ്റിവച്ചു. കോവിഡ് വ്യാപനം കാരണം എവിടെയും ഈ വർഷം ജനറൽ അസംബ്ലി നടത്താൻ കഴിയില്ലെന്നാണ് ഇന്റർപോൾ എക്സിക്യുട്ടീവ് കമ്മിറ്റി വിലയിരുത്തിയത്. യുഎഇയിൽ വച്ച് ഈ വർഷം ഡിസംബറിൽ നടക്കാനിരുന്ന 89-ാമത് ജനറൽ അസംബ്ലിയാണ് മാറ്റിവച്ചത്.
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ജനറൽ അസംബ്ലി നടത്തുന്നതിനായുള്ള മാർഗങ്ങൾ അധികൃതർ അന്വഷിച്ചിരുന്നു. എന്നാൽ ശ്രമങ്ങളെല്ലാം വിഫലമായി. 2022ൽ അസംബ്ലി നടക്കേണ്ടത് ഇന്ത്യയിലായിരുന്നു. എന്നാൽ, നിലവിലെ സ്ഥിതി എങ്ങനെ ഭാവിയെ ബാധിക്കുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.