20,000 രൂപയുടെ ബൈക്കിന് 42,500 രൂപ പിഴ; ബൈക്ക് പൊലീസിന് വിട്ടുനല്‍കി യുവാവ്

National

20,000 രൂപയുടെ ബൈക്കിന് ട്രാഫിക് നിയമലംഘനത്തിന്റെ പേരില്‍ പൊലീസ് ചുമത്തിയത് 42,500 രൂപ പിഴ. ബൈക്കിന്റെ വിലയുടെ ഇരട്ടിയിലധികം പിഴ വന്നതോടെ ബൈക്ക് തന്നെ പൊലീസിന് വിട്ടുനല്‍കി യുവാവ് പോയി. ഹെല്‍മറ്റ് വെക്കാത്തതിനാണ് ബാംഗ്ലൂർ മദിവാല സ്വദേശി അരുണ്‍ കുമാറിനെ പൊലീസ് തടഞ്ഞുനിര്‍ത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിവിധ നിയമലംഘനങ്ങളുടെ പേരില്‍ 42,500 രൂപ പിഴ ചുമത്തിയത്.

77 നിയമലംഘനങ്ങളാണ് ബൈക്ക് ഉടമസ്ഥന്റെ പേരില്‍ പൊലീസ് കണ്ടെത്തിയത്. ട്രാഫിക് സിഗ്നല്‍ ലംഘനം, ഇരുചക്ര വാഹനത്തില്‍ മൂന്നുപേരുടെ യാത്ര, ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്ര, നമ്പര്‍ പ്ലേറ്റ് ശരിയായി ഘടിപ്പിക്കാതെയുള്ള യാത്ര തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പിഴ ചുമത്തിയത്.

ട്രാഫിക് നിയമലംഘന നോട്ടീസുകള്‍ അരുണ്‍ കുമാറിന്റെ വിലാസത്തില്‍ അയച്ചെങ്കിലും പിഴിയടക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. സ്‌കൂട്ടറിന്റെ ഇരട്ടിത്തുക പിഴയടക്കാന്‍ കഴിയെന്ന് വ്യക്തമാക്കിയ അരുണ്‍ കുമാര്‍ സ്‌കൂട്ടര്‍ പൊലീസിന് കൈമാറി. സ്‌കൂട്ടര്‍ ലേലത്തില്‍ വിറ്റ് തുക ഈടാക്കാനാണ് പൊലീസ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *