മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് മുകേഷ്. നടൻ എന്നതിനുപുറമേ സിനിമ നിർമാതാവ്, ടെലിവിഷൻ അവതാരകൻ എന്ന നിലയിലും മുകേഷ് പ്രശസ്തനാണ്. 1982 വർഷത്തിലാണ് മുകേഷ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. ബലൂൺ എന്ന ചിത്രത്തിലാണ് മുകേഷ് ആദ്യമായി ക്യാമറയ്ക്കു മുന്നിൽ നിൽക്കുന്നത്. പിന്നീട് ഇങ്ങോട്ട് 40 വർഷമായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് മുകേഷ്.
നിരവധി പ്രിയദർശൻ സിനിമകളിൽ ശ്രദ്ധേയമായ വേഷം മുകേഷ് ചെയ്തിട്ടുണ്ട്.
മോഹൻലാൽ – മുകേഷ് കോമ്പിനേഷൻ ഒക്കെ ഇപ്പോഴും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. സമൂഹ മാധ്യമങ്ങളിലും വളരെ സജീവമാണ് മുകേഷ്. മുകേഷ് കഴിഞ്ഞദിവസം ഫേസ്ബുക്കിൽ നടത്തിയ ഒരു അഭ്യർത്ഥനയാണ് ഇപ്പോൾ ചർച്ചയാകുന്നത്. തൻറെ ഒരു പഴയകാല ഫോട്ടോ പങ്കു വെച്ചു കൊണ്ടായിരുന്നു മുകേഷ് അഭ്യർത്ഥന നടത്തിയത്. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായിരുന്നു മുകേഷ് പങ്കുവെച്ചത്. ഈ ചിത്രം വേഗം കളർ ആക്കിയാട്ടെ എന്നായിരുന്നു മുകേഷ് നടത്തിയ അഭ്യർത്ഥന. ചിത്രം കയ്യിൽ കിട്ടിയ ഉടൻ തന്നെ യുവാക്കൾ ചിത്രം ഏറ്റെടുത്തു. പിന്നീട് കളർ ആക്കാനുള്ള തിടുക്കമായിരുന്നു.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രം കളർ ആക്കി എല്ലാവരും ചിത്രത്തിനു താഴെ തന്നെ കമൻറ് ചെയ്തു. മികച്ച ഒറിജിനാലിറ്റി തോന്നിക്കുന്ന ചിത്രങ്ങളായിരുന്നു എല്ലാം. എങ്കിൽപോലും കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന രീതിയിലാണ് കളർ ആക്കി എടുത്തത്. എൺപതുകളുടെ മധ്യത്തിൽ ആണ് ഈ ചിത്രം എടുത്തത് എന്നാണ് കരുതുന്നത്. ആ കാലഘട്ടത്തിലെ ചിത്രങ്ങൾ നമ്മൾ ആൽബങ്ങളിൽ കാണുന്നത് എങ്ങനെയാണോ, അത്തരത്തിലാണ് എല്ലാവരും ചിത്രങ്ങൾ കളർ ആക്കി എടുത്തത്. എന്തായാലും പഴയ മുകേഷിനെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.