ഹത്രാസിൽ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുംവഴി യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ അറസ്‌റ്റിലായിട്ട് ഒരു മാസം തികയുന്ന വേളയിൽ നീതി വേണമെന്ന് ആവിശ്യപ്പെട്ട് ഭാര്യ റൈഹാന സിദ്ദീഖ്.
നിരാശയും, സങ്കടവും തന്നെ തളര്‍ത്തുന്നതായും ഇനി തന്റെ മിഴികളും മനസ്സും സുപ്രീം കോടതിയിലേക്ക് ഉറ്റു നോക്കിയിയിരിക്കുകയാണെന്ന് റൈഹാന കുറിച്ചു. ചുറ്റും ഇരുട്ട് മാത്രമാണെന്നും ഒരു നിരപരാധിക്കു വേണ്ടി മനസ്സാക്ഷിയുള്ളവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും നീതിക്ക് വേണ്ടി എല്ലാവരുടെയും പിന്തുണയും റൈഹാന ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
സിദ്ദീഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കെ.യു.ഡബ്ലു.ജെ സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. സിദ്ദീഖ് കാപ്പനെ കാണാന്‍ ഇതുവരെ അഭിഭാഷകന് അനുമതി നല്‍കാത്തതിനാല്‍ യു.പിയില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്ന് കെ.യു.ഡബ്യു.ജെ ചൂണ്ടിക്കാട്ടി. സിദ്ദിഖുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കാന്‍ കുടുംബത്തെയോ അഭിഭാഷകനെയോ അനുവദിച്ചിട്ടില്ലെന്നും ജയിലില്‍ സിദ്ധിഖിന്റെ ജീവന്‍ അപകടത്തിലാണെന്ന് ആശങ്കയുണ്ടെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു