തിരുവനന്തപുരംഃ ഷൂട്ടിങ്ങിനിടെ ഫോൺ ചെയ്തുകൊണ്ടിരുന്ന നടി നമിത കിണറ്റിൽ വീണു. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ബൗ വൗ എന്ന സിനിമ ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. കിണറ്റിനു സമീപത്തു വച്ച് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ കൈയിലിരുന്ന മൊബൈല്‍ വഴുതി താഴേക്കു വീഴുകയായിരുന്നു. ഇത് എത്തിപ്പിടിക്കുന്നതിനിടെയാണ് നമിത 35 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്.
ഷൂട്ടിംഗ് കണ്ടു നിന്നവരില്‍ എല്ലാവരിലും ഒരു നിമിഷം അമ്ബരപ്പുണ്ടായി. എന്നാല്‍, സംഭവത്തിന്റെ ട്വിസ്‌റ്റ് മറ്റൊന്നാണ്. സംവിധായകരായ ആര്‍എല്‍ രവി, മാത്യു സക്കറിയ എന്നിവര്‍ കട്ട് പറഞ്ഞപ്പോഴാണ് സംഭവം ഷൂട്ടിംഗിന്റെ ഭാഗമാണെന്ന് മനസിലായത്.