ഒക്ടോബർ മുതൽ സംവരണം നടപ്പാക്കിയാൽ മതിയെന്ന പി.എസ്.സി തീരുമാനം മുന്നാക്ക സംവരണം അട്ടിമറിക്കാൻ വേണ്ടിയാണെന്ന് എൻ.എസ്.എസ് ആരോപിച്ചു. സുപ്രീംകോടതി, ഹൈക്കോടതി വിധികളുടെ ലംഘനമാണ് പി.എസ്.സി നടത്തുന്നതെന്നും പ്രസ്താവനയിൽ എൻ.എസ്.എസ് കുറ്റപ്പെടുത്തി.
സർക്കാർ സർവീസുകളിൽ മുന്നാക്ക സംവരണം ഏർപ്പെടുത്തി സർക്കാർ വിജ്ഞാപനം ഇറക്കിയ അന്ന് മുതൽ അത് നടപ്പാക്കാനാണ് പി.എസ്.സി തീരുമാനിച്ചത്. ജനുവരി മുതൽ മുൻകാല പ്രാബല്യം നൽകണമെന്ന ആവശ്യം സർക്കാരും പി.എസ്.സിയും അംഗീകരിക്കാതിരുന്നതോടെ ആണ് എൻ.എസ്.എസ് പ്രതിഷേധവുമായി രംഗത്ത് വന്നത്. പി.എസ്.സി തീരുമാനം മുന്നാക്ക വിഭാഗങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൻ.എസ്.എസ് ആരോപിച്ചു.
