യൗവനതീക്ഷ്ണമായ സമരഭൂമികയിൽ ഡി.വൈ.എഫ്.ഐ രൂപം കൊണ്ടിട്ട് നാല് പതിറ്റാണ്ട് പൂർത്തിയാവുന്നു. അടിയന്തിരാവസ്ഥക്കെതിരായ ഐതിഹാസികമായ ജനാധിപത്യപോരാട്ടത്തിന്റെ സമരാവേശം ജ്വലിച്ചുനിന്ന കാലത്ത് 1980 നവംബർ 3 ന് ഗദ്ദർ വിപ്ലവകാരി കർത്താർസിംഗ് സരഭയുടെ ഹൃദയരക്തം വീണു ചുവന്ന ലുധിയാനയിലാണ് ഡി.വൈ.എഫ്.ഐ ജന്മം കൊള്ളുന്നത്.
“എല്ലാവർക്കും വിദ്യാഭ്യാസം എല്ലാവർക്കും തൊഴിൽ” എന്ന മുദ്രാവാക്യമുയർത്തി പോരാട്ടമേറ്റെടുത്ത ഡി.വൈ.എഫ്.ഐയുടെ സമരചരിത്രവും തുടരുന്ന സാമൂഹ്യ ഇടപെടലുകളും സമാനതകളില്ലാത്തതാണ്.
ഡി.വൈ.എഫ്.ഐ സ്ഥാപക ദിനമായ ഇന്ന് സംസ്ഥാന വ്യപകമായി പ്രവർത്തകർ സ്ഥാപക ദിനം ആചരിക്കുകയാണ്. കൽപ്പറ്റ ടൗണിൽ ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ സെക്രട്ടറി കെ.റഫീഖ് പതാക ഉയർത്തി.