ലക്നൗഃനിരന്തരമായ ശല്യം സഹിക്കാൻവയ്യാതെ ഉത്തര്‍പ്രദേശിലെ കോൺഗ്രസ്സ് ജലാവ് ജില്ലാ പ്രസിഡന്റിനെ പരസ്യമായി കൈകാര്യം ചെയ്ത് യുവതികൾ. ഇയാളെ തല്ലുന്നതിന്റെയും കാല് പിടിച്ചു മാപ്പ് പറയിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു
കോണ്‍ഗ്രസ് അധ്യക്ഷന്‍ അനൂജ് മിശ്രയെയാണ് രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ശനിയാഴ്ച ഒറായിലെ റെയില്‍വെ സ്റ്റേഷന് റോഡിലാണ് സംഭവം നടന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. കോണ്‍ഗ്രസ് നേതാവ് തങ്ങളെ നിരന്തരം ഫോണില്‍ വിളിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നുവെന്ന് മിശ്രയെ മര്‍ദ്ദിച്ച മായ, വര്‍ഷ എന്നിവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപിച്ചു.
യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനോട് പരാതിപ്പെട്ടുവെങ്കിലും അദ്ദേഹത്തിനെതിരെ യാതൊരു നടപടിയും ഉണ്ടായില്ല. പൊലീസില്‍ പരാതി പെട്ടിട്ടും നടപടി ഇല്ലാതെ വന്നതോടെയാണ് പരസ്യമായി കയ്യേറ്റം ചെയ്യാന്‍ യുവതികള്‍ തീരുമാനിച്ചത്.
ഷര്‍ട്ടൊക്കെ വലിച്ചു കീറിയ ശേഷം ഇയാളെ കൊണ്ട് യുവതികള്‍ കാലു പിടിപ്പിക്കുന്നതും വിഡിയോയില്‍ ഉണ്ട്