‘വേദനകളെ കടിച്ചമർത്തിയിരുന്ന ഒരു കാലത്ത് ആത്മഹത്യയെ കുറിച്ച് ഗൗരവമായി ആലോചിച്ചിരുന്നു’

International

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തോടെയാണ് വിഷാദ രോഗത്തെപ്പറ്റിയും മാനസിക സമ്മർദ്ദത്തെ കുറിച്ചുമെല്ലാം ഏറെ ചർച്ചകൾ വന്നത്. തങ്ങളും വിഷാദ രോഗത്തിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നിരവധി പേർ പല സന്ദർഭങ്ങളിലായി തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ അത്തരമൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് പോപ്പ് താരം ജസ്റ്റിൻ ബീബർ. ലോകത്തെമ്പാടും നിരവധി ആരാധകരുള്ള ജസ്റ്റിൻ ബീബെരുടെ വെളിപ്പെടുത്തൽ അക്ഷരാർത്ഥത്തിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
ജസ്റ്റിൻ ബീബർ : നെക്സ്റ്റ് ചാപ്റ്റർ’ എന്ന തന്റെ പുതിയ യൂട്യൂബ് ഡോക്യുമെന്ററിയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ജീവിതത്തിൽ കടന്നുവന്ന വേദനകളെ കടിച്ചമർത്തിയിരുന്ന ഒരു കാലത്ത് ആത്മഹത്യയെ കുറിച്ച് ഗൗരവമായി ആലോചിച്ചിരുന്നുവെന്നും അതിനെ താൻ ആത്മബലംകൊണ്ടു മാത്രമാണ് മറികടന്നതെന്നും ജസ്റ്റിൻ പറയുന്നു. ജീവിതത്തിൽ എപ്പോഴെങ്കിലും ഒറ്റപെടുകയോ അത്തരമൊരവസ്ഥയെ അഭിമുഖീകരിക്കുകയോ ചെയ്യുമ്പോൾ മറ്റുള്ളവരോട് തുറന്ന് പറയണമെന്നും, അതിലൂടെ ഒരു പരിധിവരെ സമ്മർദ്ദത്തെ തരണം ചെയ്യാമെന്നും ജസ്റ്റിൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *