പട്ന ഃ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. വോട്ടെടുപ്പു നടക്കുന്ന 94 മണ്ഡലങ്ങളിലെ പ്രചാരണം ഇന്നലെ സമാപിച്ചു. മൂന്നാം ഘട്ട വോട്ടെടുപ്പ് ഏഴിനാണ്. 10 നു ഫലപ്രഖ്യാപനം. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് (രാഘോപുർ), സഹോദരൻ തേജ് പ്രതാപ് യാദവ് (ഹസൻപുർ) ബോളിവുഡ് താരം ശത്രുഘ്നൻ സിൻഹയുടെ മകൻ ലവ് സിൻഹ (കോൺഗ്രസ്- ബങ്കിപ്പുർ) എന്നിവർ ശ്രദ്ധേയരായ സ്ഥാനാർഥികളാണ്.
