മാനന്തവാടിഃ വള്ളിയൂർക്കാവ് വടക്കേവീട്ടിൽ കെ.എസ്.ആർ.ടി.സിക്ക് അവർ പോലുമറിയാത്ത ഒരു നിർമാണ ഡിപ്പോയുണ്ട്, ഒറിജിനലിനെ വെല്ലുന്ന ആനവണ്ടി മിനിയേച്ചറുകളാണ് ഇവിടെ നിർമിക്കുന്നത്. ഇരട്ടസഹോദരങ്ങളായ അരുണും അഖിലുമാണ്ഇവിടുത്തെ ജീവനക്കാർ.ആനവണ്ടി പമം മൂത്ത് ഇവർ തയ്യാറാക്കിയ മിനിയേച്ചർ കെ.എസ്.ആർ.ടി.സി ബസ്സുകൾ ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമാണ്. കോവിഡ്കാലത്താണ് ആനവണ്ടി മിനിയേച്ചർ നിർമാണം ആരംഭിച്ചത്. മഞ്ഞയും ചുവപ്പും നിറമുള്ള ബോഡിയിൽ ഓട്ടോമാറ്റിക് ഡോറുകളും യാത്രക്കാരുടെ ഇരിപ്പിടങ്ങളും ലഗേജ് റാക്കും ലൈറ്റുകളും നെയിംബോർഡുകളും വരെ കൃത്യമായി സെറ്റ് ചെയ്ത ഈ ബസുകൾ, നിരത്തിവച്ചാൽ ഒരാനച്ചന്തം തന്നെ.
എ.എം.എം.ആർ ജി.എച്ച്.എസ്.എസ് നല്ലൂർനാടിലെ ലൈബ്രറിയനാണ് അരുൺ, സഹോദരൻ അഖിൽ മാനന്തവാടിയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്.”ചിത്രംവര കൂട്ടിക്കാലത്ത് തന്നെ
യുണ്ടായിരുന്നെങ്കിലും മിനിയേച്ചർ നിർമാണം തുടങ്ങിയത് ഏതാനും
വർഷങ്ങൾക്ക് മുമ്പാണ്. ഒരു കെ.എസ്.ആർ.ടി.സി മിനിയേച്ചർ പൂർത്തിയാക്കാൻ രണ്ടുപേരും ഒരുമിച്ചിരുന്നാൽ
12 ദിവസംവരെ എടുക്കാറുണ്ട്. ഏത്റൂ ട്ടിലോടുന്ന ബസ്സാണ് ചെയ്യുന്നതെന്ന് ആദ്യം തീരുമാനിക്കും. കാരണം വിവിധ ബസ്സുകൾക്ക് നിറത്തിലും മറ്റും
പ്രത്യേകതകളുണ്ട്. ശേഷം ഒറിജിനൽ ബസ്സിന്റെ ചിത്രങ്ങൾ സംഘടിപ്പിക്കും.
ഫോം ഷീറ്റ്, മൾട്ടിവുഡ്, കമ്പികൾ എന്നിവ വെട്ടിയെടുത്ത് ചായം നൽകിയാണ് നിർമാണം നടത്തുന്നത്. ബസ്സിലെ വെളിച്ചസംവിധാനത്തിനായിഎൽഇഡി ലൈറ്റുകളും ഉപയോഗിക്കുന്നു. ആനവണ്ടി പ്രേമികൾക്കിടയിൽ ഏറെ ജനപ്രിയമായ മാവേലിക്കരെ-സീതാമൗണ്ട് ബസ്സാണ് ഞങ്ങൾ ആദ്യം നിർമിച്ചത്. ആ ബസ്സിന്റെ നിറം ഏറെ
വ്യത്യസ്തതയുള്ള ഒന്നാണ്. അതുപോലെ നെയിംബോർഡിലെ ഫോണ്ട്റ്റൈൽ, സ്റ്റിക്കറുകൾ എല്ലാത്തിലും സ്‌പെഷ്യാലിറ്റി ഉള്ള ബസ്സാണത്.
ആവശ്യക്കാർക്ക് അവർ പറയുന്ന റൂട്ടിലുള്ള കെ.എസ്.ആർ.ടി.സി ബസ്സുകൾനിർമിച്ചുകൊടുക്കും. അടുത്തിടെതിരുവനന്തപുരം-സുൽത്താൻബത്തേരി ബസ്സിന്റെ ഓർഡർ വന്നു. ഒറിജിനൽ
ബസ്സിന്റെ ചിത്രം സുഹൃത്തുക്കൾ വഴി സംഘടിപ്പിച്ചും അതിന്റെ പ്രത്യേകതകൾ ചോദിച്ചറിഞ്ഞുമാണ് നിർമാണം പൂർത്തിയാക്കിയത്.” സഹോദരങ്ങളെ വിളിച്ച് അഭിനന്ദിക്കേണ്ടവർക്കു ബന്ധപ്പെടാം +91 77362 69495