മാനന്തവാടിഃ ശാരീരിക ആരോഗ്യത്തോടൊപ്പം സുഖദു:ഖങ്ങളിൽ സമചിത്തതയോടെ പെരുമാറുന്ന മാനസിക ആരോഗ്യമുള്ള പുതുതലമുറ വളർന്നു വരേണ്ടത് സമൂഹത്തിൻ്റെ ,രാജ്യത്തിൻ്റെ അനിവാര്യതയാണെന്നിരിക്കെ ഈ കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന ചെറുതും വലുതുമായ സങ്കടങ്ങളും പരിഭവങ്ങളും കേൾക്കാനും പരിഹരിക്കപ്പെടാനുമുള്ള ‘ചിരി’ എന്ന കൂട്ടായ്മ രൂപം കൊണ്ടിരിക്കുകയാണ്. എന്തു തന്നെ വിഷമതകളായാലും നമുക്കേവർക്കും ഇനി ചിരിയിലേക്കു വിളിക്കാം ചിരി ഹെൽപ്പ് ഡസ്ക് നമ്പർ 9497900200- എല്ലാവരോടും ഒരു കാമ്പയ്നിൻ്റെ ഭാഗമാകുകയും ഈ നമ്പർ എല്ലാവരിലേക്കും പ്രചരിപ്പിക്കാനും ആഹ്വനം ചെയ്തിരിക്കുകയാണ് സംഘാടകർ.
വയനാട് ചിരി പ്രൊജക്റ്റിനുവേണ്ടി തെയ്യാറാക്കിയ മനോഹര മ്യൂസിക് ആൽബം ഇതിനകം ശ്രദ്ധേയമായിരിക്കുകയാണ്. പ്രശസ്‌ത ഫോട്ടോഗ്രാഫറും സാമൂഹിക പ്രവർത്തകനുമായ അജി കൊളോണിയ, പ്രൊഫഷണൽ വീഡിയോ എഡിറ്റർ ഷാജി മൊട്ട, സംഗീത പ്രതിഭ രഞ്ജിത്ത് തൃശ്ശിലേരി,ഹരിമുരളി ദേവദാസ്,ദേവപ്രിയ,ശ്രീലക്ഷ്മി തുടങ്ങിയവർ ചേർന്നാണ് ഇത് വർണ്ണശബളമാക്കിയത്.