സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. സോളാര്‍ കേസിലെ പരാതിക്കാരിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളിലാണ് അദ്ദേഹം ഖേദമറിയിച്ചത്. താന്‍ പറഞ്ഞത് ആര്‍ക്കെങ്കിലും എതിരായി നടത്തിയ പരാമര്‍ശമായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയാണ്. സ്ത്രീ വിരുദ്ധ പരാമര്‍ശമായി ചില കേന്ദ്രങ്ങള്‍ ദുഷ്പ്രചാരണം നടത്തുന്നത് ശരിയല്ല. ഈ ഗവണ്മെന്റ് ഇന്ന് ചെന്നുപെട്ടിരിക്കുന്ന പതനത്തിന്റെ ആഴം തെളിയിക്കാന്‍ മാത്രമാണ് അങ്ങനെ പറഞ്ഞത്. നിര്‍വ്യാജം ഖേദിക്കുന്നുവെന്ന് പറഞ്ഞാല്‍ കൂടുതല്‍ വിശദീകരിക്കേണ്ടതില്ല. ഖേദത്തിന് ശേഷം വിവാദമാക്കുന്നത് രാഷ്ട്രീയമായ ദുരുദ്ദേശമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ‘അഭിസാരികയെ ഇറക്കി രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി വിചാരിക്കണ്ട, ബലാത്സംഗത്തിനിരയായ ആത്മാഭിമാനമുള്ള സ്ത്രീ ഒന്നുകില്‍ അവിടെ മരിക്കും, അല്ലെങ്കില്‍ പിന്നീട് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും’, എന്നായിരുന്നു മുല്ലപ്പള്ളി നേരത്തേ പറഞ്ഞത്. ഈ വാക്കുകള്‍ വിവാദമായതോടെയാണ് അതേവേദിയില്‍ അദ്ദേഹം നിര്‍വ്യാജം ഖേദമറിയിച്ചത്. യുഡിഎഫിന്റെ വഞ്ചനാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിലായിരുന്നു പരാമര്‍ശം