കൽപ്പറ്റഃ അബു സലിം എന്ന നടനെ വില്ലന്റെ ശിങ്കിടി കഥാപാത്രങ്ങളിലൊരാളായോ, നായകന്റെ ഇടിയും തൊഴിയുമേല്‍ക്കുന്ന കഥാപാത്രമായോ നായകനൊപ്പം നിലയുറപ്പിക്കുന്ന കരുത്തനായോ ആണ് .നമ്മൾ കൂടുതലും കണ്ടിട്ടുള്ളത്. അഭിനയ പ്രാധാന്യമുള്ള നായക കഥാപാത്രമായി മേക്ക് ഓവറിനൊപ്പമെത്തുകയാണ് അബു സലിം. കേരളത്തെ ദുരിതത്തിലാഴ്ത്തുന്ന പ്രളയവും ഉരുളപൊട്ടലുമടക്കമുള്ള പ്രകൃതി ക്ഷോഭങ്ങള്‍ പശ്ചാത്തലമാക്കികൊണ്ട് ശരത് ചന്ദ്രന്‍ വയനാട് കഥയെഴുതി സംവിധാനം ചെയ്യുന്ന ചെറുസിനിമയിലാണ് അബു സലിം പ്രധാന റോളിലെത്തുന്നത്. ഷോക്ക് എന്ന പേരിലാണ് ഷോര്‍ട്ട് ഫിലിം.
പ്രകൃതി ദുരന്തം വലിയ രീതിയില്‍ ബാധിച്ച വയനാടിന്റെ പശ്ചാത്തലത്തിലാണ് കഥ. ശരത്ചന്ദ്രന്‍ വയനാട് കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് ‘ദി ഷോക്ക് ‘.എം ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുനീര്‍ ടി കെ, റഷീദ് എം പി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പോള്‍ ബത്തേരി നിര്‍വ്വഹിക്കുകുന്നു. പിറന്ന മണ്ണില്‍ തന്റെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടെങ്കിലും അവരുടെ ഓര്‍മ്മകള്‍ അലിഞ്ഞു ചേര്‍ന്ന ആ മണ്ണിനെ നെഞ്ചോട് ചേര്‍ത്ത് അവരെ തേടിയലയുന്ന ഒരു പിതാവിന്റെ ജീവിതമാണ് ‘ ദി ഷോക്ക് ‘ എന്ന ചിത്രത്തില്‍ ശരത് ചന്ദ്രന്‍ വയനാട് ദൃശ്യവല്‍ക്കരിക്കുന്നത്. അമേയ, ധനേഷ് ദാമോദര്‍,റിയാസ് വയനാട്, ലെന, സന്തോഷ് കുട്ടീസ്,ഷീന നമ്പ്യാര്‍, മുനീര്‍, സിന്‍സി, മുസ്തഫ, ഷാജി,മാരാര്‍, ജയരാജ് മുട്ടില്‍ എന്നിവരും അഭിനയിക്കുന്നു. ഷീമ മഞ്ചാന്റെ വരികള്‍ക്ക് കുഞ്ഞിമുഹമ്മദ് ഈണം നൽകിയത്