കോവിഡ് രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ബ്രിട്ടണിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതൽ ഒരു മാസത്തേക്കാണ് ലോക്ക്ഡൗൺ എന്ന് പ്രസിഡന്റ് ബോറിസ് ജോൺസൻ പറഞ്ഞു.
നിലവിൽ രോഗവ്യാപനം അതിരൂക്ഷമാവാനാണ് സാധ്യത. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ആയിരക്കണക്കിന് വരണങ്ങൾ ഉണ്ടാവും. ഏപ്രിലിൽ ഉണ്ടായതിനെക്കാൾ വലുതായിരിക്കും ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.
വ്യാഴാഴ്ച മുതല്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കും. ജോലി, വിദ്യാഭ്യാസം, വ്യായാമം എന്നിവയ്ക്കൊഴിച്ച് മറ്റെല്ലാവരും വീട്ടില്‍തന്നെ ഇരിക്കണമെന്നാണ് നിര്‍ദ്ദേശം. അവശ്യസാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ വരെ അടച്ചിടും.മാർച്ചിൽ നടപ്പാക്കിയ ലോക്ക്ഡൗണിന് വിഭിന്നമായി സ്കൂളുകളെയും സർവ്വകലാശാലകളെയും പ്രവർത്തിക്കാൻ അനുമതി നൽകുമെന്നതാണ് ഇത്തവണത്തെ പ്രധാന ഇളവ്.