കളിക്കളത്തില്‍ പഴയ അഗ്രസീവ് സ്വഭാവമില്ല; കാരണം പറഞ്ഞ് ഹാര്‍ദ്ദിക് പാണ്ഡ്യ

നായകന്‍ വിരാട് കോഹ്‌ലിയെ പോലെ കളിക്കളത്തില്‍ ഏറെ അഗ്രസീവായ താരമാണ് ഹാര്‍ദ്ദിക് പാണ്ഡ്യ. എന്നാല്‍ ഇന്ന് ആ പഴയ അഗ്രസീവ് സ്വാഭാവത്തില്‍ നിന്ന് പാണ്ഡ്യ ഏറെ മാറിയിരിക്കുന്നു. പഴയ ആ ദേഷ്യവും പ്രകോപിപ്പിക്കലുമൊക്കെ മാറി പാണ്ഡ്യ മൈതാനത്ത് ഏറെ ശാന്തനായിരിക്കുന്നു. ഇപ്പോഴിതാ അതിനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് പാണ്ഡ്യ. അച്ഛനായതാണ് തന്റെ മാറ്റത്തിന് കാരണമായി പാണ്ഡ്യ പറയുന്നത്.‘അച്ഛനാകുമ്പോഴുള്ള അനുഭവം തികച്ചും വ്യത്യസ്തമാണ്. നിങ്ങള്‍ക്ക് ഒരു കുട്ടിയുണ്ടായാല്‍ തീര്‍ച്ചയായും നിങ്ങള്‍ ശാന്തനായി മാറും. ജീവിതത്തെക്കുറിച്ച് പുതിയ രീതിയില്‍ ചിന്തിക്കാന്‍ […]

Continue Reading

വയനാട്ടിലാണ് താൻ വോട്ട് ചെയ്യുന്നത്. ‘എന്നാൽ സ്ഥാനാർഥി ആരാണെന്നു അറിയില്ല.

സംസ്ഥാന സർക്കാരിന്റെ ഭരണത്തോട് താത്പര്യമുണ്ടെന്ന് യുവ നടി എസ്തർ അനിൽ. റിപ്പോർട്ടർ ടി വിയുടെ വോട്ട് പടം എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ടു സംസാരിക്കുകയായിരുന്നു താരം. ‘ഇത്തവണ കന്നി വോട്ട് ആണ്. വയനാട്ടിലാണ് താൻ വോട്ട് ചെയ്യുന്നത്. ‘എന്നാൽ സ്ഥാനാർഥി ആരാണെന്നു അറിയില്ല.അമ്മയുടെ അപ്പൻ തെരഞ്ഞെടുപ്പിൽ ജയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കേട്ടറിവ് മാത്രമേയുള്ളു. ഇനി തെരഞ്ഞെടുപ്പ് എങ്ങനെയെന്ന് കണ്ടറിയണം, ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് താത്പര്യമില്ല. കോവിഡ് കാലത്തു ആരോഗ്യമേഖല കൈവരിച്ച നേട്ടങ്ങളിൽ സന്തുഷ്ടയാണ്’ എസ്തർ പറഞ്ഞു.

Continue Reading

ലോകത്തിലെ ഏറ്റവും മികച്ച പേസ് ബോളര്‍ തന്റെ നോട്ടത്തിലാരാണെന്ന് തുറന്നു പറയുന്നു

ലോകത്തിലെ ഏറ്റവും മികച്ച പേസ് ബോളര്‍ തന്റെ നോട്ടത്തിലാരാണെന്ന് തുറന്നു പറഞ്ഞ് മുന്‍ ന്യൂസീലന്‍ഡ് പേസറും മുംബൈ ഇന്ത്യന്‍സിന്റെ ബോളിങ് പരിശീലകനുമായ ഷെയ്ന്‍ ബോണ്ട്. ഇന്ത്യയുടെ ജസ്പ്രീത് ബുംറയെയാണ് ക്രിക്കറ്റിലെ നിലവിലെ മികച്ച പേസറായി ബോണ്ട് ചൂണ്ടിക്കാണിക്കുന്നത്. ‘ബുംറയാണ് നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബോളര്‍. ആഗ്രഹമാണ് അവനെ ലോകത്തിലെ ഏറ്റവും മികച്ച ബോളറായിരിക്കാന്‍ സഹായിക്കുന്നത്. എന്നും ഒന്നാമതായിരിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു. വെടിയുണ്ട പോലെയാണവന്‍. അവന്‍ വളരെ വേഗത്തിലല്ല പന്തെറിയാനായി ഓടുന്നത്.പതിയെ തുടങ്ങി അവസാനത്തെ ചുവടുകളില്‍ അതിവേഗം […]

Continue Reading

കോയമ്പത്തൂര്‍ വിമാനത്താവളത്തിൽ നിന്നും 4.82 കോടിയുടെ സ്വര്‍ണമടക്കമുള്ള വസ്തുക്കള്‍ പിടികൂടി

കോയമ്പത്തൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 4.82 കോടി രൂപയുടെ സ്വര്‍ണമടക്കമുള്ള വസ്തുക്കള്‍ പിടികൂടി. സ്വര്‍ണത്തിനു പുറമെ മൊബൈല്‍ ഫോണുകള്‍, ഡ്രോണുകള്‍, സിഗരറ്റുകള്‍ തുടങ്ങിയവയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി ആര്‍ ഐ) പിടികൂടിയത്. എയര്‍ അറേബ്യ ജി9- 413 ഷാര്‍ജ – കോയമ്പത്തൂര്‍ വിമാനത്തിലെത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള 15 യാത്രക്കാരില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. യാത്രക്കാരുടെ അടിവസ്ത്രത്തിലുംശരീരത്തിലും ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച കുഴമ്പ് രൂപത്തിലുള്ള ആറ് കിലോ സ്വര്‍ണവും ഒരു കിലോ തൂക്കം […]

Continue Reading

സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സിക്കുട്ടൻ കെ.സുരേന്ദ്രന് വക്കീൽ നോട്ടീസ് അയച്ചു

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാഹനം സ്വര്‍ണക്കടത്തിനായി ഉപയോഗിച്ചെന്നും കൗണ്‍സില്‍ പ്രസിഡന്റിന്റെ പി എക്ക് സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടെന്നും ആരോപണം ഉന്നയിച്ച ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസ്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സിക്കുട്ടനാണ് നോട്ടീസ് അയച്ചത്. 15 ദിവസത്തിനുള്ളില്‍ പരസ്യമായി മാപ്പു പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 31ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുരേന്ദ്രന്‍ വിവാദ പരാമര്‍ശം നടത്തിയത്. മേഴ്‌സിക്കുട്ടന്റെ പി എ സിപി എം നോമിനിയാണ്. […]

Continue Reading

ബോളിവുഡിനുള്ളിൽ നിലനിൽക്കുന്ന പുരുഷാധിപത്യത്തെയും സ്വജനപക്ഷപാതത്തെയും കുറിച്ച് നടി

സിനിമയിലെ തുടക്കകാലത്ത് വിചിത്ര കാരണങ്ങളാൽ ‌പല ഇടങ്ങളിലും അവ​ഗണിക്കപ്പെട്ടിട്ടുണ്ടെന്ന് നടി തപ്സി പന്നു. ‘നായകന്റെ ഭാര്യയ്ക്ക് തന്നെ ഇഷ്ടമല്ലെന്ന കാരണത്താൽ സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്, നായകന് ഇഷ്ടപ്പെടാത്ത ഡയലോ​ഗ് മാറ്റേണ്ടി വന്നിട്ടുണ്ട്, നയകനേക്കാൾ പ്രാധാന്യമുള്ള ഇന്‍ട്രൊ നായികയ്ക്ക് വേണ്ടെന്ന വാശിയിൽ സീനുകൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്’. ബോളിവുഡിനുള്ളിൽ ഇപ്പോഴും നിലനിൽക്കുന്ന പുരുഷാധിപത്യത്തെയും സ്വജനപക്ഷപാതത്തെയുമാണ് മുമ്പ് ഉണ്ടായ അനുഭവങ്ങളിലൂടെ തപ്സി ചൂണ്ടിക്കാണിക്കുന്നത്. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് തപ്സിയുടെ പ്രതികരണം.

Continue Reading

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ടെലഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ടെലഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് വിജയത്തില്‍ ബൈഡനെയും കമല ഹാരിസിനെയും  അനുമോദിച്ചു. അമേരിക്കയുമായുള്ള സഹകരണം തുടരുമെന്ന് മോദി അറിയിച്ചു. കൂടാതെ കോവിഡ് അടക്കം നിരവധി വിഷയങ്ങള്‍ ബൈഡനുമായി മോദി സംസാരിച്ചു.ഇന്ത്യ-അമേരിക്ക സഹകരണം ശക്തമായി തുടരാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കോവിഡ് പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, മേഖലാതല സഹകരണം തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ചയായതായും പ്രധാനമന്ത്രി അറിയിച്ചു.കോവിഡ് പ്രതിരോധം, കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടം തുടങ്ങിയവയില്‍ […]

Continue Reading

മനീഷ് തിവാരിക്ക് കോവിഡ് സ്ഥിരീകരിച്ചു

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് എംപിയുമായ മനീഷ് തിവാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ പനി വന്നതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നും പരിശോധനയിൽ കോവിഡ് രോഗബാധ സ്ഥിരീകരിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം കോവിഡ് സ്ഥിരീകരിച്ച വിവരം പുറത്തു വിട്ടത്.

Continue Reading

21 തികയാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കി; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥി കാത്തിരിക്കുകയാണ്

അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായിട്ടാണ് രേഷ്മ പത്രിക നൽകുന്നത്. ഇത് വനിതാ സംവരണ വാർഡുമാണ്. ഡിഗ്രി പഠനകാലത്ത് എസ്എഫ്ഐയിലൂടെയാണ് രേഷ്മ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്.കോന്നി: ഡിസംബർ എട്ടിന് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പത്രിക സമർപ്പണത്തിന് അപൂർവ്വ ഭാഗ്യവുമായി കന്നിയങ്കം കുറിക്കുകയാണ് രേഷ്മ . ഇരുപത്തി ഒന്നു വയസുപൂർത്തിയായി തൊട്ടടുത്ത ദിവസം നോമിനേഷൻ നൽകുന്ന കേരളത്തിലെ ആദ്യ സ്ഥാനാർത്ഥിയാണ് രേഷ്മ മറിയം റോയ്. വോട്ടവകാശം പതിനെട്ടാണെങ്കിലും തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കണമെങ്കിൽ ഇരുപത്തിയൊന്ന് വയസുതികയണം. നവംബർ […]

Continue Reading

മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ;സംസ്ഥാനത്തെ കോവിഡ് പിഴത്തുക കുത്തനെ വർദ്ധിപ്പിച്ചു

കേരളത്തിൽ കോവിഡ് രോ​ഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണ ലംഘിച്ചാലുള്ള പിഴ കുത്തനെ കൂട്ടി സർക്കാർ ഉത്തരവിറക്കി. മാസ്ക് ധരിക്കാത്തത് അടക്കമുള്ള ലംഘനങ്ങൾക്കുള്ള പിഴയാണ് കൂട്ടിയിരിക്കുന്നത്. പൊതുഇടങ്ങളിൽ ഇനി മാസ്ക് ധരിക്കാതിരുന്നാൽ നിലവിലുള്ള പിഴ 200ൽ നിന്നും 500ആയി ഉയർത്തിയിട്ടുണ്ട്. 500 രൂപ ഈടാക്കിയിരുന്ന കോവിഡ് നിയന്ത്രണ ലംഘനങ്ങൾക്ക് ഇനി മുതൽ 5000 രൂപ വരെയും പിഴ ശിക്ഷ ഉയർത്തിയിട്ടുണ്ട്.നിയന്ത്രണങ്ങൾ ലംഘിച്ച് വിവാഹച്ചടങ്ങിൽ ആളുകളെ പങ്കെടുപ്പിച്ചാൽ 5000 രൂപ പിഴ നൽകണം. നേരത്തെ ഇത് 1000 രൂപയായിരുന്നു. […]

Continue Reading