രഞ്ജിത്ത് ഒരുക്കിയ നന്ദനം എന്ന ചിത്രത്തിലൂടെയാണ് നടി നവ്യ നായർ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ താരം ആ സിനിമയുടെ ചിത്രീകരണ സമയത്തെ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവെച്ചിരിക്കുകയാണ് .നന്ദനം’സിനിമയുടെ ഒരു രംഗം ചിത്രീകരിക്കുമ്ബോള്‍ ഡയലോഗ് പറഞ്ഞ ശേഷം ക്യാമറയുടെ ഇടത്തോട്ട് പോകണമെന്നാണ് രഞ്ജിയേട്ടന്‍ പറഞ്ഞത്.കലാരഞ്ജിനി ചേച്ചിയും ആ സീനില്‍ ഉണ്ടായിരുന്നു.ചേച്ചിയോടും അങ്ങനെ തന്നെ പറഞ്ഞു.പക്ഷേ ചേച്ചി ഡയലോഗ് പറഞ്ഞു കഴിഞ്ഞു വലത്തോട്ടാണ് പോയത്.ഞാന്‍ രഞ്ജിയേട്ടന്‍ പറഞ്ഞ പോലെ ഇടത്തോട്ട് പോയി.പക്ഷേ കലാരഞ്ജിനി ചേച്ചി മുന്നില്‍ നിന്നത് കൊണ്ട് ഞാനും ചേച്ചിയുടെ ഭാഗത്തേക്കാണ് പോകേണ്ടത്.പക്ഷേ ഞാന്‍ അത് ചെയ്യാതെ രഞ്ജിയേട്ടന്‍ ഇടത്തോട്ട് പോകണം എന്ന് പറഞ്ഞത് കൊണ്ട് അങ്ങനെ അനുസരിച്ചു.അങ്ങനെ രണ്ട്‌പേരും രണ്ട് രീതിയില്‍ പോയപ്പോള്‍ രഞ്ജിയേട്ടന്‍ പത്ത് അന്‍പത് ആളുകള്‍ കൂടി നില്‍ക്കുന്ന സ്ഥലത്ത് വച്ച് എന്നെ നല്ല അസ്സല്‍ തെറി പറഞ്ഞു.
