താരസുന്ദരി ഊർമിള മതോണ്ട്കറേ ഇനി ശിവസേനക്കൊപ്പം. താരത്തെ മഹാരാഷ്ട്ര നിയമസഭ കൗൺസിലിലേക്ക് നാമ നിർദ്ദേശം ചെയ്യാൻ ഒരുങ്ങുകയാണ് ശിവസേന. മഹാരാഷ്ട്ര നിയമസഭയുടെ ഉപരിസഭയിലേക്ക് ഗവർണറുടെ ക്വാട്ടയിൽ സ്ഥാനാർത്ഥികളെ നാമനിർദേശം ചെയ്യാൻ മഹാരാഷ്ട്ര മന്ത്രിസഭ തീരുമാനമെടുക്കുകയായിരുന്നു.മന്ത്രിസഭയുടെ ഈ തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് ശിവസേന വക്താവ് സഞ്ജയ് റാവത്ത് ഊർമിള മതോണ്ട്കറെ മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലേക്ക് നാമനിർദേശം ചെയ്യുവാനുള്ള തീരുമാനം അറിയിച്ചുകൊണ്ടുള്ള പ്രസ്താവന പുറപ്പെടുവിച്ചത്. തിരഞ്ഞെടുപ്പ് ചൂട് അടുത്തതോടെ സിനിമ താരങ്ങൾ രാഷ്ട്രീയത്തിലേക്കെത്തുന്നു എന്ന തരത്തിൽ മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ മേഖലകളിൽ നിന്നെല്ലാം വാർത്തകൾ പുറത്തുവരുന്നുണ്ട്. മുൻനിര നായകന്മാരുൾപ്പെടെ രാഷ്ട്രീയത്തിലിറങ്ങുന്നുവെന്ന ഊഹങ്ങളും സൂചനകളും വരുന്നുണ്ട്.