മലിനജലം ഒഴുക്കുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ക്കിടയിലെ തര്‍ക്കത്തിനിടെ അയല്‍വാസിയുടെ കുത്തേറ്റ് യുവതി മരിച്ചു. ഉളിയക്കോവില്‍ സ്വദേശിനി അഭിരാമി(24)യാണ് കൊല്ലപ്പെട്ടത്. അഭിരാമിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച അമ്മക്കും കുത്തേറ്റതായി നാട്ടുകാര്‍ പറഞ്ഞു. അയല്‍വാസിയായ ഉമേഷ് ബാബുവാണ് അഭിരാമിയെ കുത്തിയത്. അഭിരാമിക്ക് വയറ്റിലും അമ്മക്ക് കഴുത്തിനുമാണ് കുത്തേറ്റത്. ഇന്നലെ രാത്രി 11 മണിയോടെണ് സംഭവം.
അഭിരാമിയുടെ വീട്ടുകാരും ഉമേഷ് ബാബുവിന്റെ വീട്ടുകാരും തമ്മില്‍ മലിനജലം ഒഴുക്കുന്നതിനെക്കുറിച്ച് ഏറെയായി തര്‍ക്കംനിലനിന്നിരുന്നു. ഉമേഷിന്റെ വീട്ടില്‍ നിന്ന് മലിനജലം അഭിരാമിയുടെ വീട്ടിലേക്ക് വരുന്നുവെന്നായിരുന്നു പരാതി. നാട്ടുകാര്‍ ഇടപെട്ട് മലിനജലം ഒഴുക്കിവടരുതെന്ന് ഉമേഷ് ബാബുവിനോട് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം അവഗണിക്കുകയായിരുന്നെന്നാണ് പരാതി.