സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുളള അപേക്ഷകളും മറ്റ് ആക്ഷേപങ്ങളും നാളെ (ഒക്ടോബർ 31) കൂടി സമർപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു.
കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പേര് ചേർക്കുന്നതിനുളള ഹിയറിംഗിന് നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് അപേക്ഷയുടെ പ്രിന്റൗട്ടിൽ ഒപ്പും ഫോട്ടോയും പതിച്ച് സ്കാൻ ചെയ്ത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് ഇ-മെയിൽ ആയോ നേരിട്ടോ/ആൾവശമോ ലഭ്യമാക്കാം. ഓൺലൈൻ വഴിയോ മൊബൈൽ ഫോൺ വീഡിയോകോൾ വഴിയോ ഹിയറിംഗ് നടത്തുന്നതിനും സൗകര്യമുണ്ട്