വ്യവസായിക്കൊപ്പം ഒളിച്ചോടിയെന്ന വാർത്ത മാധ്യമത്തിന് എതിരെ ശോഭാ സുരേന്ദ്രൻ പരാതി നൽകി.

Kerala

ഒളിച്ചോടിയെന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമത്തിന് എതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ പൊലീസിൽ പരാതി നൽകി.
വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കിക്കളയാം എന്നു വിചാരിക്കുന്നവരുടെ കൈയിൽ ആയുധമായി മാറിയ പിതൃശൂന്യ ഓൺലൈൻ മാധ്യമത്തിനെതിരെയാണ് പരാതിയെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയ ശേഷം ശോഭ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
പേര് പറയാതെ ‘ബിജെപിയുടെ പ്രമുഖ വനിതാ നേതാവ് വ്യവസായിക്കൊപ്പം ഒളിച്ചോടിയതായി അഭ്യൂഹം’ എന്നാണ് ഒരു മാധ്യമം വാർത്ത നൽകിയത്.

എന്നാൽ പേര് പറഞ്ഞില്ലെങ്കിലും പ്രമുഖ ബി.ജെ.പി വനിതാ നേതാവെന്ന് ഉദ്ദേശിച്ചത് തന്നെക്കുറിച്ചാണെന്ന് വ്യക്തമായി മനസിലാക്കുന്ന തരത്തിലാണ് വാർത്ത നൽകിയിരിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് ആണ് ശോഭാ സുരേന്ദ്രൻ പരാതി നൽകിയിരിക്കുന്നത്. സൈബർ നിയമത്തിലെ പുതിയ ഭേദഗതി ഫലപ്രദമായി വിനിയോഗിക്കേണ്ടത് ഇത്തരം കുപ്രചരണങ്ങൾക്കതിരേയാണ് എന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *