ഒക്കല്‍: ഐഎന്‍ടിയുസിയുടെ മുൻ വൈസ് പ്രസിഡന്റും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായ അന്വർമുണ്ടേത്തും ഇരുന്നൂറോളം പ്രവർത്തകരും കേരളകോണ്ഡഗ്രസ ജോസ് വിഭാഗത്തില്‍ ചേര്‍ന്നു. ഒക്കല്‍ പഞ്ചായത്ത് പ്രസിഡന്റായും അന്‍വര്‍ മുണ്ടേത്ത് പ്രവർത്തിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് വിട്ട് ജോസ് കെ മാണി വിഭാഗത്തിൽ ചേര്‍ന്നത് പെരുമ്പാവൂരിൽ നിന്നുമുള്ള പ്രവര്‍ത്തകരാണ്. കോട്ടയത്തു നടന്ന പാർട്ടി യോഗത്തിന് പിന്നാലെയാണ് അന്‍വറും ഇരുന്നൂറോളം പ്രവർത്തകരും കോൺഗ്രസ് വിട്ടത്.
യോഗത്തിനു പിന്നാലെ കേരള കോൺഗ്രസ് എം നേതാവും എംപിയുമായ ജോസ് കെ.മാണി. കോൺഗ്രസ് വിട്ടു വന്ന പ്രവർത്തകർക്കും നേതാക്കൾക്കും അംഗത്വം നല്കി കേരള കോൺഗ്രസിലേക്ക് സ്വീകരിച്ചു. കേരള കോണ്‍ഗ്രസിന്റെ ജില്ലാ നേതാക്കളായ ബാബുജോസഫ്, ബിജു എന്നിവർ യോഗത്തില്‍ സംസാരിച്ചു.