വ്യത്യസ്ത ഉള്ളടക്കങ്ങള്‍ പരീക്ഷിക്കുന്നതില്‍ എപ്പോഴും ബദ്ധശ്രദ്ധരാണ് യുട്യൂബര്‍മാര്‍. വ്യത്യസ്തതയെ പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നത് തന്നെ കാരണം. ഇത്തരത്തില്‍ വ്യത്യസ്തത കുറച്ചുകൂടിപ്പോയോ എന്ന സംശയം ജനിപ്പിക്കുന്ന തരത്തില്‍ യുട്യൂബില്‍ തരംഗമായിരിക്കുകയാണ് റഷ്യക്കാരന് മിഖെയ്ല്‍ ലിത്വിന്‍.
തന്റെ ആഡംബര കാറാണ് ഉള്ളടക്ക വ്യത്യസ്തതക്ക് വേണ്ടി മിഖെയ്ല്‍ ബലികഴിപ്പിച്ചത്. ഭ്രാന്തന് ആശയമെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ 2.4 കോടി രൂപ വില വരുന്ന മെഴ്സിഡസ് എ എം ജി ജി ടി 63 എസ് ആണ് മിഖെയ്ല്‍ തീയിട്ട് നശിപ്പിച്ചത്. വാങ്ങിയതിന് ശേഷം നിരവധി തവണ വഴിയില്‍ കുടുങ്ങിയതാണ് ഈ കടുംകൈക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം അവകാശപ്പെടുന്നു