കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു മൊബൈല്‍ ആപ്ലിക്കേഷന്‍ ആരാണ് നിര്‍മ്മിച്ചതെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണന്. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. ആരോഗ്യസേതു ആപ്പ് ആരാണ് നിര്‍മ്മിച്ചതെന്ന ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ ഉത്തരം നല്‍കുന്നില്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന് ചൂണ്ടിക്കാട്ടി.
ആരോഗ്യസേതു ആപ്പ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ ലഭ്യമല്ല. വിവരങ്ങള്‍ നല്‍കാതിരിക്കുന്നത് ശരിയായ നടപടിയല്ലെന്നും വിവരാവകാശ കമ്മീഷന് വ്യക്തമാക്കി.