ഡിജിറ്റല്‍ മാധ്യമസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നവമാധ്യമരംഗത്ത് പുതിയ കൂട്ടായ്മ

National

ഇന്ത്യയിലെ പതിനൊന്ന് മുന്‍നിര ഡിജിറ്റല്‍ മാധ്യമസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നവമാധ്യമരംഗത്ത് പുതിയ കൂട്ടായ്മ. ഡിജിപബ് ന്യൂസ് ഇന്ത്യാ ഫൗണ്ടേഷന്‍ എന്ന പേരിലാണ് കൂട്ടായ്മ. സ്‌ക്രോള്‍, വയര്‍, ആള്‍ട്ട് ന്യൂസ്, ദ ക്വിന്റ്, ദ ന്യൂസ് മിനുട്ട്, ന്യൂസ് ക്ലിക്ക്, എച്ച് ഡബ്ല്യു ന്യൂസ്, കോബ്ര പോസ്റ്റ്, ആര്‍ട്ടിക്കിള്‍ 14, ബൂം ലൈവ്, ന്യൂസ് ലോണ്ട്രി എന്നീ മാധ്യമസ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് പുതിയ സംവിധാനത്തിന് പിന്നില്‍.

ദ ന്യൂസ് മിനുട്ട് എഡിറ്ററും കോ ഫൗണ്ടറുമായ ധന്യാ രാജേന്ദ്രനാണ് ഡിജി പബ് ഇന്ത്യയുടെ ആദ്യ ചെയര്‍പേഴ്‌സണ്‍. ന്യൂസ് ക്ലിക്കിനെ പ്രതിനിധീകരിച്ച് പ്രബിര്‍ പുര്‍കയാസ്ഥ വൈസ് ചെയര്‍പേഴ്‌സണും ദ ക്വിന്റിന്റെ ഋതു കപൂര്‍ ജനറല്‍ സെക്രട്ടറിയുമാണ്. ന്യൂസ് ലോണ്ട്രിയുടെ അഭിനന്ദന്‍ സെക്രിയാണ് മറ്റൊരു ജനറല്‍ സെക്രട്ടറി.

വാര്‍ത്തകളില്‍ ആധികാരികത ഉറപ്പിച്ചും ജനാധിപത്യ സംരക്ഷകരായും ഡിജിറ്റല്‍ ന്യൂസ് പ്ലാറ്റ്‌ഫോമുകള്‍ ഇക്കാലത്ത് നിര്‍ണായക ഇടം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. പരസ്പര സഹകരണത്തിലൂടെ ഡിജിറ്റല്‍ ന്യൂസ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ഈ അന്തരീക്ഷത്തെ കൂടുതല്‍ ആരോഗ്യകരമായി നിലനിര്‍ത്താനാകും. ഈ മേഖല നേരിടുന്ന വലിയ വെല്ലുവിളികളെ ഒന്നിച്ച് തരണം ചെയ്യാനും ഈ കൂട്ടായ്മയിലൂടെ സാധിക്കുമെന്ന് കരുതുന്നുവെന്നും ധന്യാ രാജേന്ദ്രന്‍ പ്രതികരിച്ചു.

ഡിജിറ്റല്‍ മാധ്യമരംഗത്ത് ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനും സഹായകരമാകുന്നതിനുമാണ് ഡിജി പബ് ഫൗണ്ടേഷന്‍ രൂപീകരിച്ചതെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ നിന്നുള്ള ഡിജിറ്റല്‍ രംഗത്ത് മാത്രം കേന്ദ്രീകരിക്കുന്ന ന്യൂസ് സ്ഥാപനങ്ങള്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കുമായിരിക്കും ഫൗണ്ടേഷനില്‍ അംഗത്വം

Leave a Reply

Your email address will not be published. Required fields are marked *