ഹറമിൽ നമസ്‌കാരങ്ങൾ നിർവഹിക്കുന്നതിന് ‘ഇഅ്തമർനാ’ ആപ്പ് വഴി പെർമിറ്റ് നേടൽ നിർബന്ധം

Gulf

മക്ക: ‘ഇഅ്തമർനാ’ ആപ്പ് വഴി പെർമിറ്റ് നേടാതെ തന്നെ നമസ്‌കാരങ്ങളിൽ പങ്കെടുക്കുന്നതിന് വിശ്വാസികൾക്ക് വിശുദ്ധ ഹറമിലേക്ക് പ്രവേശനം നൽകാൻ തീരുമാനിച്ചു എന്ന നിലയിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് ഹറംകാര്യ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ഹറമിൽ നമസ്‌കാരങ്ങൾ നിർവഹിക്കുന്നതിന് ‘ഇഅ്തമർനാ’ ആപ്പ് വഴി പെർമിറ്റ് നേടൽ നിർബന്ധമാണെന്നും ഹറംകാര്യ വകുപ്പ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.‘ഇഅ്തമർനാ’ ആപ്പിൽ നിന്നുള്ള പെർമിറ്റില്ലാതെ ഹറമിൽ പ്രവേശിക്കാനും നമസ്‌കാരങ്ങളിൽ പങ്കെടുക്കാനും വിശ്വാസികളെ അനുവദിച്ചതായി സാമൂഹികമാധ്യമങ്ങളിൽ കിംവദന്തികൾ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ ഹറംകാര്യ വകുപ്പ് വൃത്തങ്ങൾ വിശദീകരണം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *