റിപ്പബ്ലിക് ടിവിയ്ക്കും മേധാവി അര്‍ണബ് ഗോസ്വാമിക്കുമെതിരെ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. പൊതുസംവാദത്തിന്റെ നിലവാരം ഒരിക്കലും ഇതല്ലെന്നും തുറന്നുപറഞ്ഞാല്‍ തനിക്ക് റിപ്പബ്ലിക്കിന്റെ രീതി അംഗീകരിക്കാനാകില്ലെന്നും എസ് എ ബോബ്‌ഡെ പറഞ്ഞു. അര്‍ണബ് ഗോസ്വാമിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയോടായിരുന്നു പരാമര്‍ശം. അര്‍ണബിനെതിരെ ജൂണിലെടുത്ത കേസ് പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ഇങ്ങനെ പറഞ്ഞത്.
