മോദി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രംഗത്ത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ മോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നെന്ന് അവർ കുറ്റപ്പെടുത്തി.
രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ സിബി.ഐ, എന്‍ഫോഴ്സ്മെന്റ്, എന്‍.ഐ.എ തുടങ്ങിയ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന് ദി ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിൽ സോണിയാ ഗാന്ധി പറയുന്നു.
മോദിക്ക് വോട്ട് ചെയ്യാത്തവരെ രാജ്യത്ത് രണ്ടാംകിട പൗരന്മാരായി കണക്കാക്കുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം ഭീഷണിയിലൂടെയും അടിച്ചമര്‍ത്തലിലൂടെയും കേന്ദ്രസര്‍ക്കാര്‍ മരവിപ്പിക്കുകയാണ്. വിയോജിപ്പുകള്‍ ഭീകരവാദവും ദേശവിരുദ്ധവുമായി ചിത്രീകരിക്കുന്നെന്നും അവർ പറഞ്ഞു.
