വെള്ളമുണ്ടഃ സജി ഗ്ലോറിയ രചനയും സംവിധാനവും നിർവഹിച്ച ഏറ്റവും പുതിയ ഹ്രസ്വചലച്ചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു. അമ്മക്ക് മകളെക്കുറിച്ചുള്ള അമിതമായ ആശങ്ക ഒരു കുടുംബത്തിൽ വരുത്തുന്ന ദുരന്തം പ്രമേയമായി വരുന്ന ചിത്രമാണ് ‘വേനൽമഴ’ നന്ദന മോഹനൻ, ലിറ്റി, ശോഭന, മധു ,മാസ്റ്റർ അഭിനവ് റാം എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ മിഥുൻ മുണ്ടക്കൽ ആണ്. പ്രശസ്ത ക്യാമറമാൻ പ്രവീൺ ആണ് ഡി.ഓ.പിയും എഡിറ്റിംഗും. സുഭാഷ്, ആൽബിൻ സജി,രാജേഷ് സി.ആർ,മിനി തുടങ്ങിയവരും ചിത്രത്തിന്റെ അണിയറയിൽ ഉണ്ട്. ലോക്ക് ഡൗൺ പരിമിതികളിൽ നിന്നും മികച്ചൊരു ചിത്രമൊരുക്കിയ ചാരിതാർഥ്യത്തിലാണ് അണിയറ പ്രവർത്തകർ
