ഗായകൻ നടൻ എന്നീ നിലകളിൽ ഏറെ പ്രശസ്തനാണ് വിജയ് യേശുദാസ് . ഇപ്പോഴിതാ ലോക്ക് ഡൗൺ കാലത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് അദ്ദേഹം. ലോക്ക് ഡൗൺ വളരെക്കുറഞ്ഞ ചെലവിൽ ജീവിക്കാൻ തന്നെ പഠിപ്പിച്ചുവെന്നാണ് അദ്ദേഹം ഒരു പ്രമുഖ പത്രവുമായുളള അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.
കുറച്ചുകൂടി കുറഞ്ഞ ബഡ്ജറ്റിൽ ജീവിക്കാൻ പഠിച്ചു അത്രയേയുള്ളു. കുറഞ്ഞ ബഡ്ജറ്റിൽ ജീവിയ്ക്കാൻ അറിയാമായിരുന്നു, എന്നാൽ ഇത്രയും പറ്റുമെന്ന് ഇപ്പോഴാണ് മനസിലായത്.
മലയാള പിന്നണി ഗാനരംഗത്ത് എത്തി 20 വർഷം തികയുകയാണ് വിജയ്.
പൂമുത്തോളെ’ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വർഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് വിജയ് നേടിയിരുന്നു.
