നമുക്ക്അറിയാം പാചകവാതകം ഉപയോഗിക്കാത്തവരായിട്ട് ആരും തന്നെ കാണില്ല.പാചകവാതക ഉപഭോക്താക്കൾ ഇനി കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ നവംബർ മാസം തൊട്ടു നിങ്ങൾക്ക് പാചകവാതകം ലഭിച്ചെന്നു വരില്ല. നവംബർ മാസം ഒന്നാം തീയതി മുതൽ നിങ്ങൾ പാചകവാതകത്തിനു വേണ്ടി നിങ്ങളുടെ രെജിസ്റ്റർ ചെയ്‌ത നമ്പറിൽ നിന്നും ബുക്ക് ചെയ്യുമ്പോൾ, നിങ്ങളുടെ ഗ്യാസ് കണക്ഷന് വേണ്ടി നിങ്ങൾ രെജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിലേക്ക് OTP വരികയും ആ OTP നിങ്ങൾ ഡെലിവറി ചെയ്യുന്ന ആളിന് കാണിക്കുകയും ചെയ്യണം.
എങ്കിൽ മാത്രമേ നിങ്ങൾക്ക് പാചക വാതകം ലഭിക്കുകയുള്ളു. പ്രധാനമായും ഈ ഒരു മാറ്റത്തിരുത്തലുകൾ കൊണ്ട് വന്നത് അർഹതപ്പെട്ടവരുടെ കൈകളിലേക്ക് തന്നെ എത്തിക്കാൻ വേണ്ടിയാണ്. ഈ പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിലെ നൂറോളം വരുന്ന നഗരങ്ങളിൽ ഈ ഒരു രീതി നടന്നു കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ നിങ്ങൾ ഗ്യാസ് ഏജൻസിയിൽ കൊടുത്ത നമ്പർ തന്നെയാണ് നിങ്ങളുടെ കൈവശം ഉള്ളതെന്ന് ഉറപ്പ് വരുത്തേണ്ടാതാണ്. എന്തെങ്കിലും കാരണവശാൽ ഗ്യാസ് ഏജൻസിയിൽ കൊടുത്ത മൊബൈൽ നമ്പർ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഒക്ടോബർ 31 ന് അകം തന്നെ അത് പുതുക്കാൻ ശ്രമിക്കുക. അല്ലാത്ത പക്ഷം നിങ്ങൾക്ക് പാചക വാതകം ലഭിക്കുകയില്ല.