ഹയർ സെക്കൻഡറി കോഴ ആരോപണവുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിൽ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അന്വേഷണ ഏജൻസിയായ ഇ.ഡി തന്നോട് നവംബർ പത്താം തിയ്യതി ഹാജരാവാൻ ആവശ്യപ്പിട്ടിട്ടുണ്ടെന്ന് മുസ്ലീം ലീഗ് എം.എൽ.എ കെ.എം ഷാജി.
അത് വരെ പൊതുമധ്യത്തിൽ ഈ വിഷയം ചർച്ച ചെയ്യരുത് എന്ന് നിയമ വിദഗ്ദരുടെ ഉപദേശം ഉള്ളതിനാൽ അതിന് മുന്നേ പ്രതികരിക്കുന്നില്ലെന്നും പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണം, എല്ലാം വിശദമായി ചർച്ച ചെയ്യണമെന്നും കെ.എം ഷാജി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.