കെ.എം ഷാജി എം.എൽ.എയ്ക്കെതിരെ ഡി.വൈ.എഫ്.ഐ രംഗത്ത്. ഷാജിയുടെ ആസ്തികളിൽ വലിയ വളർച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും സാമ്പത്തിയ സ്രോതസ് വ്യക്തമാക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2016 ലെ സത്യവാങ്മൂലത്തിൽ 47.80 ലക്ഷമാണ് ആസ്തി കാണിച്ചിരിക്കുന്നത്. ഷാജിയുടെ വീടിന് മാത്രം നാല് കോടി രൂപയുടെ ചെലവ് വരും. എവിടെ നിന്നാണ് ഷാജിക്ക് ഇത്രയും പണം കിട്ടിയതെന്ന് എ എ റഹിം ചോദിച്ചു.
ഇതുവരെ ഒരു രാഷ്ട്രീയ നേതാവും ആരോപവിധേയൻ ആകാത്ത കാര്യങ്ങളിലാണ് ഷാജിയുടെ പേര് ഉയരുന്നതെന്ന് എ എ റഹിം പറഞ്ഞു.
കെ.എം ഷാജി അധോലോക കർഷകനാണെന്ന് എ എ റഹിം പരിഹസിച്ചു. തനിക്കുണ്ടായ വരുമാനം വയനാട്ടിലെ ഇഞ്ചി കൃഷിയിൽ നിന്നുള്ളതാണെന്നായിരുന്നു ഷാജിയുടെ വിശദീകരിച്ചത്
അനധികൃത സ്വത്ത് സമ്പാദ്യം മറിച്ച് വെക്കാൻ ഷാജി ആർ.എസ്.എസുമായി കൂട്ടുപിടിക്കുകയാണെന്നും റഹീം ആരോപിച്ചു. അബ്ദുള്ള കുട്ടി കഴിഞ്ഞാൽ ഏറ്റവും വലിയ മോദി സ്തുതി നടത്തിയ ആളാണ് ഷാജി.
അഴീക്കോട് അദ്ദേഹം ജയിച്ചതിന് പിന്നിൽ ആർ.എസ്.എസിന്റെ വോട്ടുണ്ട്. ആർ.എസ്.എസിന്റെ പ്രിയപ്പെട്ടവരാണ് ഷാജി. കേനദ്രസർക്കാറിന്റെ പിന്തുണ കിട്ടാനാണ് ഈ ശ്രമങ്ങളെന്നും റഹീം പറഞ്ഞു.