‘പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നത് സാംസ്‌കാരിക അധഃപതനത്തിനും, മൂല്യച്ച്യുതിക്കും കാരണമാകും’
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കിയാല്‍ അത് സാംസ്‌കാരിക അധഃപതനത്തിനും, മൂല്യച്ച്യുതിക്കും കാരണമാകും. മാത്രമല്ല ഇത് പെണ്‍കുട്ടികളുടെ ശാരീരിക-മാനസിക ആവശ്യങ്ങളുടെ നിരാകരണവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നും സമസ്ത നേതാക്കള്‍ പറയുന്നു.
വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
വികസിതരാജ്യങ്ങളിലുള്‍പ്പടെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 മുതല്‍ 18 വരെയാണെന്നിരിക്കെ ഇന്ത്യന്‍ വിവാഹ പ്രായത്തില്‍ മാത്രം മാറ്റം വരുത്തുന്നത് ആശാസ്ത്രീയമാണെന്നും യോഗം വിലയിരുത്തി.