ദമ്പതികൾക്ക് സന്തോഷ വാർത്ത. പ്രതിമാസം 6000 രൂപ

National

ദമ്പതികളെ സംബന്ധിച്ചിടത്തോളം വളരെയധികം സന്തോഷം നൽകുന്ന ഒരു വാർത്തയാണിത്. കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായയാണ് ഈ ഒരു പെൻഷൻ പദ്ധതി ആരംഭിച്ചത്. വിവാഹം കഴിഞ്ഞ മുപ്പത് വയസ്സിനു മുകളിലുള്ള ദമ്പതികൾക്കാണ് ഈ ഒരു ആനുകൂല്യം ലഭിക്കാൻ പോകുന്നത്.പ്രതിമാസം 100 രൂപ വീതം നിക്ഷേപിച്ചു കൊണ്ട് 72000 രൂപ വരെ പെൻഷൻ ഉറപ്പിക്കാവുന്ന കേന്ദ്ര സർക്കാരിന്റെ ഒരു കിടിലൻ പദ്ധതിയാണിത്. “ശ്രം യോഗി മന്ദൻ യോജന “എന്നാണ് ഈ പദ്ധതിയുടെ പേര്.

ഈ പദ്ധതിയിലേക്ക് ചേരാനായി ആധാർ കാർഡും അത് പോലെ സേവിങ്സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ ജൻധൻ അക്കൗണ്ട് എന്നിവ മാത്രം മതിയാകും. അംഗത്വമെടുക്കുന്നവരുടെ പ്രായത്തിനനുസരിച്ചാണ് പ്രതിമാസ അടവ് വരുന്നത്. വളരെ കുറഞ്ഞ അടവ് മാത്രമേ ഇതിനായി വരുന്നത് ,ഏകദേശം 55 രൂപ മുതൽ 200 രൂപ വരെയാണ് ഇവ വരുന്നത്. മുപ്പത് വയസ്സുള്ള ആളാണെങ്കിൽ പ്രതിമാസം ഏകദേശം 100 രൂപയോളം നിക്ഷേപം നടത്തണം. ഇങ്ങനെ പോയാൽ പ്രതിവർഷം 1200 രൂപയും സംഭാവന കാലയളവിൽ 36000 രൂപയും മാത്രമാണ് നമ്മൾ നിക്ഷേപം നടത്തേണ്ടത്. തുടർന്ന് 60 വർഷം പൂർത്തിയാകുമ്പോഴേക്കും പ്രതിവർഷം 36000 രൂപ പെൻഷൻ ആയി ലഭിക്കുന്നു

ഇൻഷുർ ചെയ്‌ത വ്യക്തിക്ക് എന്തെങ്കിലും സംഭവിക്കുകയാണെകിൽ തന്റെ പങ്കാളിക്ക് അതിന്റെ 50 ശതമാനം പെൻഷൻ ലഭിക്കുന്നതാണ്. അതായത് പ്രതിമാസം 1500 രൂപ. ഭാര്യാഭർത്താക്കന്മാർക്ക് അർഹതയുണ്ടെങ്കിൽ പ്രത്യേകമായി രണ്ടുപേർക്കും വ്യത്യസ്ത അക്കൗണ്ടുകളിൽ അംഗത്വമെടുക്കാം. 60 വർഷത്തിന് ശേഷം 6000 രൂപ പ്രതിമാസം പെൻഷൻ ഇനത്തിൽ ലഭിക്കുന്നു. ഇത് അവർക്കു വാർദ്ധക്യകാലത്തു വലിയ കൈതാങ് ആയേക്കുമെന്നതില്നിയാതൊരു സംശയവുമില്ല. ഇതൊരു സന്നദ്ധ പെൻഷൻ പദ്ധതി കൂടിയാണ്.
18 മുതൽ 40 വയസ്സ് വരെയുള്ള അസംഘടിത തൊഴിലാളികൾക്ക് പ്രതിമാസ വരുമാനം 15000 രൂപയോ അതിൽ കുറവോ ആണെങ്കിലോ എപിഎഫ് ,ഇ എസ് ഐ സി എൻ പി എഫ് അംഗങ്ങൾ അല്ലാത്തവർക്കോ ഈ പദ്ധതിയിൽ ചേരാവുന്നതാണ്. പദ്ധതി പ്രകാരം 50 ശതമാനം ഉപഭാക്താവ് നൽകുകയും അതിന് തുല്യമായ നിക്ഷേപം കേന്ദ്ര സർക്കാർ നൽകുകയും ചെയ്യുന്നു. ഷോപ് കീപ്പർ ,റീറ്റെയ്ൽ വ്യാപാരികൾ, സ്വയം തൊഴിൽ ചെയ്യുന്നവർണ് എന്നിവരുടെ വാർഷിക വിട്ടു വരവ് ഒന്നരക്കോടി കവിയാതിരുന്നാൽ ഈ പദ്ധതിയിൽ ചേരാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *