മാനന്തവാടിഃ നമ്മുടെ രാജ്യത്തെ 75 ഓളം ആസ്പിരേഷൻ ജില്ലകളിലെ ഗവൺമെന്‍റ് ജില്ലാ ആശുപത്രികളെ അപ്ഗ്രേഡ് ചെയ്ത് മെഡിക്കൽ കോളേജുകളാക്കി മാറ്റുവാനുള്ള കേന്ദ്ര ഗവര്‍ണമെന്‍റിന്‍റെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലാ ആശുപത്രിയും അപ്ഗ്രേഡ് ചെയ്ത് മെഡിക്കൽ കോളേജായി ഉയർത്തുവാൻ രാഹുൽ ഗാന്ധിക്ക് നിവേദനം നല്‍കി
ആസ്പിരേഷൻ ജില്ലയായി കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ജില്ലയാണ് വയനാട്. നമ്മുടെ രാജ്യത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന, ആകെ 3 നിയോജക മണ്ഡലങ്ങളിൽ രണ്ടെണ്ണവും സംവരണ മണ്ഡലമായ, ചുരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് മൂലം പലപ്പോഴും\ ഒറ്റപ്പെടുന്ന, ഗവൺമെന്‍റ് മേഖലയിൽ ഒരു മെഡിക്കൽ കോളേജോ, ട്രെയിന്‍, വിമാന യാത്രാ സൗകര്യങ്ങൾ ഒന്നുമില്ലാത്ത സാധാരണ കർഷകരും ആദിവാസികളും ഉൾപ്പെടെയുള്ള ദുർബലവിഭാഗങ്ങള്‍ അധിവസിക്കുന്ന ജില്ലയാണ് വയനാട്. മെഡിക്കല്‍ കോളേജായി ഉയര്‍ത്താനുള്ള മികച്ച സൗകര്യം ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ലഭ്യമാണ്
ജില്ലാ ആശുപത്രിയും, നല്ലൂർനാട് പ്രവർത്തിക്കുന്ന ട്രൈബൽ കാൻസർ ആശുപത്രിയും സംയോജിപ്പിച്ച് താല്‍കാലികമായി മെഡിക്കൽ കോളേജ് ആരംഭിക്കുവാനുള്ള സൗകര്യം ഒരുക്കാൻ കഴിയുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ജില്ലാ ആശുപത്രിയുടെ ഒന്നര കിലോമീറ്റർ സമീപത്തുള്ള അമ്പുകുത്തിയിലുള്ള 50 ഏക്കർ ഗവൺമെന്‍റ് ഭൂമി ഏറ്റെടുത്തു കൊണ്ട് ഈ മെഡിക്കൽ കോളേജ് പിന്നീട് കെട്ടിടം നിർമിച്ചു കൊണ്ട് അവിടേക്ക് മാറ്റുവാൻ കഴിയും.
നമ്മുടെ സംസ്ഥാനത്തെ ആദിവാസി ജനസംഖ്യയുടെ 40 ശതമാനുവും വയനാട്ടിലാണ്. അതില്‍ തന്നെ 45 ശതമാനം വരുന്ന പണിയ വിഭാഗത്തിന്‍റെ സ്ഥിതി പരമ ദയനീയമാണ്. കേന്ദ്ര ഗവര്‍ണമെന്‍റിന്‍റെ സഹായത്തോടെ ആയുഷ്മാന്‍ പദ്ധതിയില്‍ ഉൾപ്പെടുത്തി വനഭൂമിക്ക് പകരമായി ബോയ്സ് ടൌണില്‍ ഗവര്‍ണമെന്‍റ് വിലയ്ക്ക് വാങ്ങിയ 65 ഏക്കര്‍ സ്ഥലം വനം വകുപ്പിന് കൈമാറാന്‍ കഴിയുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി
മാനന്തവാടിയിൽ മെഡിക്കല്‍ കോളേജ് ആരംഭിക്കുകയാണെങ്കിൽ പതിനായിരക്കണക്കിന് സാധാരണക്കാർക്കും, ദുർബല ജനവിഭാഗങ്ങൾക്കും തീർത്തും സൗജന്യമായി മികച്ച ചികിത്സാ സൗകര്യങ്ങളും മരുന്നുകളും ലഭ്യമാകും എന്നുള്ളത് ഈ സ്കീമിന്‍റെ സവിശേഷതയാണ്.
ഈ മെഡിക്കൽ കോളേജിന്‍റെ സൗകര്യം വയനാട് ജില്ലക്ക് മാത്രമല്ല കോഴിക്കോട് ജില്ലയിലേയും, കണ്ണൂർ ജില്ലയിലേയും, വയനാട്ടിലേക്ക് ചേർന്നു നിൽക്കുന്ന കുറ്റ്യാടി-തൊട്ടിൽപ്പാല०-നാദാപുരം-വിലങ്ങാട്-കൊട്ടിയൂർ-ആറളം-കൊളക്കാട്–പേരാവൂർ-കോളയാട്-നിടു०പൊയിൽ-കണ്ണവ० എന്നീ അയൽ ജില്ലകളിലെയു० കുട്ട-ശ്രീമ०ഗല-കാനൂർ-ബൈരക്കുപ്പ-മച്ചൂർ-കാരാപ്പുര–ഹൊന്നമ്മനക്കട്ടെ-അന്തർസന്തെ എന്നീ കർണാട കയിലേയു० ജനങ്ങൾക്കു० ഏറെ പ്രയോജനപ്പെടു०.
ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും, കേരള ഗവര്‍ണര്‍ക്കും, കേരള മുഖ്യമന്ത്രി, കേന്ദ്ര സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍ക്കും നിവേദനം നല്കിയിട്ടുണ്ട്. ആസ്പിരേഷന്‍ ജില്ലാ മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കുന്നതിനു വേണ്ടി ബഹു.വയനാട് എം.പി. ശ്രീ രാഹുല്‍ഗാന്ധി കേന്ദ്ര സംസ്ഥാന ഗവര്‍ണമെന്‍റുകളില്‍ സമ്മര്‍ദം ചെലുത്തണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെ.പി.സി.സി. സെക്രട്ടറി അഡ്വ എന്‍ കെ വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ കെ.എ.ആന്‍റണി, കണ്‍വീനര്‍ ബാബു ഫിലിപ്പ് തുടങ്ങിയവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.