385ഡോക്ടർമാരുൾപ്പെടെയുള്ള 432 ജീവനക്കാരെ സർവീസിൽ നിന്നും പിരിച്ച് വിടാൻ സർക്കാർ നടപടി ആരംഭിച്ചു.

Health Kerala

സർവ്വീസിൽ നിന്നും കാലങ്ങളായി വിട്ടു നൽക്കുന്ന 385 ഡോക്ടർമാരുൾപ്പെടെയുള്ള 432 ജീവനക്കാരെ സർവീസിൽ നിന്നും പിരിച്ച് വിടാൻ സർക്കാർ നടപടി ആരംഭിച്ചു.ഡോക്ടർമാരും സർക്കാരും തമ്മിൽ വിവിധ വിഷയങ്ങളിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുന്നതിനിടെയാണ് സർവ്വീസിൽ പ്രവേശിക്കാത്ത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചത്.
പല തവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെ നീക്കം ചെയ്യുവാനാണ് സർക്കാറിന്റെ തീരുമാനമെന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.കോവിഡ് സാഹചര്യത്തിൽ ആരോഗ്യ മേഖലയിൽ ഡോക്ടർമാരുടേയും മറ്റ് ജീവനക്കാരുടേയും സേവനം ആവശ്യമുണ്ട്. അതിനാൽ തന്നെയാണ് ഇച്ഛാശക്തിയോടെ കർശനമായ നടപടി സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.ഇത്രയധികം നാളുകൾ സർവീസിൽ നിന്നും വിട്ടുനിൽക്കുന്നത് വകുപ്പിന്റെ പ്രവർത്തനത്തെ താറുമാറാക്കുകയും ജനങ്ങൾക്ക് അർഹമായ സേവനം ലഭ്യമാക്കുന്നതിന് കടുത്ത വിഘാതം സൃഷ്ടിക്കുകയും ചെയ്യുമെന്നും കെ.കെ ശൈലജ കൂട്ടിച്ചേർത്തു.

385 ഡോക്ടർമാർ, 5 ഹെൽത്ത് ഇൻസ്‌പെക്ടർമാർ, 4 ഫാർമസിസ്റ്റുകൾ, 1 ഫൈലേറിയ ഇൻസ്‌പെക്ടർ, 20 സ്റ്റാഫ് നഴ്‌സുമാർ, 1 നഴ്‌സിംഗ് അസിസ്റ്റന്റ്, 2 ദന്തൽ ഹൈനീജിസ്റ്റുമാർ, 2 ലാബ് ടെക്‌നീഷ്യൻമാർ, 2 റേഡിയോഗ്രാഫർമാർ, 2 ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ്-രണ്ട്, 1 ആശുപത്രി അറ്റൻഡർ ഗ്രേഡ്-രണ്ട്, 3 റെക്കോഡ് ലൈബ്രേറിയൻമാർ, 1 പി.എച്ച്.എൻ. ട്യൂട്ടർ, 3 ക്ലാർക്കുമാർ എന്നിങ്ങനെ 47 ജീവനക്കാരേയുമാണ് പിരിച്ചുവിടുന്നത്.

കൂടാതെ ഇത്തരം ജീവനക്കാരെ സർവീസിൽ തുടരാനനുവദിക്കുന്നത് സേവനതൽപരരായ അർഹരായ ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കർശന നടപടി സ്വീകരിച്ചതെന്നും മന്ത്രി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *