കേരള കോൺഗ്രസ്സ് (എം) പ്രഖ്യാപിച്ച രാഷ്ട്രീയ നിലപാട് മതേതര ജനാധിപത്യ ശക്തികൾക്ക് ഊർജ്ജം പകരുന്നതാണെന്ന് ജനതാദൾ (എസ് ) സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എം എൽ എ പ്രസ്താവിച്ചു. ഭരണഘടനാ സംവിധാനങ്ങളെയാകെ വർഗീയ ശക്തികൾക്ക് കീഴ്പ്പെടുത്തുവാൻ കേന്ദ്ര ഭരണകൂടം നടത്തുന്ന ഹീന ശ്രമങ്ങളെ കോൺഗ്രസ്സിനോ യു ഡി എഫിനോ ചെറുക്കനാവില്ലെന്ന തിരിച്ചറിവ് കൂടുതൽ ജനാധിപത്യ വിശ്വാസികളിലേക്ക് എത്തുന്നത് ആശാവഹമാണ്.
തീരുമാനത്തെ ജനതാദൾ ( എസ് ) സ്വാഗതം ചെയ്യുന്നുവെന്നും മാത്യു ടി. തോമസ് പറഞ്ഞു
