യോഗ പരിശീലകൻ ബാബ രാംദേവ് ആനയുടെ പുറത്തുനിന്ന് വീണു. ആനപ്പുറത്ത് ഇരുന്ന് യോഗ ചെയ്യുന്നതിനിടെയാണ് സംഭവം. സംഭവത്തിൽ യോഗ പരിശീലകന് പരിക്കേറ്റിട്ടില്ല.
മഥുരയിലെ മഹാവനിലെ രാംനരേതി ആശ്രമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. ആനയുടെ പുറത്തിരുന്ന് യോഗ ചെയ്യുന്നതിന് ഇടയിൽ ആന അനങ്ങിയതോടെ ബാലൻസ് നഷ്ടപ്പെട്ട് താഴേക്ക് വീഴുകയായിരുന്നു. താഴെ വീണതിന് പിന്നാലെ പൊടിതട്ടി പോകുന്ന രാംദേവിനേയും വീഡിയോയിൽ കാണാം.
