കോവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരമെന്ന് ലോകാരോഗ്യ സംഘടന.

Health International

കോവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരമെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് ബാധിക്കുമ്പോൾ ഒരു ജനസമൂഹം കോവിഡ് പ്രതിരോധം താനെ കണ്ടെത്തുമെന്നുള്ള ധാരണ തെറ്റാണെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് പറഞ്ഞു. ആ പ്രചാരണം തെറ്റാണ്. രോഗബാധയെ  തെറ്റായ രീതിയിൽ സമീപിക്കാൻ സാധിക്കില്ല. പരമാവധി ആളുകളിലേക്ക്​ കോവിഡ്​ രോഗം ബാധിക്ക​ട്ടെയെന്ന്​ കരുതരുതെന്നും ഇത്​ അധാർമ്മികമാണെന്നും അദ്ദേഹം വ്യക്തമാക്കി.വാക്‌സിനേഷന്റെ സങ്കൽപമാണ് ആർജ്ജിത പ്രതിരോധം. വാക്‌സിനേഷൻ ഒരു ഘട്ടത്തിലെത്തിയാൽ മാത്രമേ ഇത് കൈവരിക്കാൻ സാധിക്കൂ. അതായത്​ 95 ശതമാനം പേരിൽ വാക്​സിൻ എത്തിയാൽ അഞ്ചുശതമാനം പേരിൽ രോഗപ്രതിരോധ ശേഷി കൈവരും. പോളിയോ രോഗത്തിൽ ഈ ഘട്ടം 80 ശതമാനമാണെന്നും ​അദ്ദേഹം പറഞ്ഞു. അഞ്ചാംപനിയിൽ, ജനസംഖ്യയുടെ 95% പേർക്കും വാക്സിനേഷൻ നൽകിയാൽ, ബാക്കി 5% പേരും വൈറസ് പടരുന്നതിൽ നിന്ന് സംരക്ഷിക്കപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *