രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,342 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 71,75,881 ആയി.
706 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വരെ 1,09,876 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. നിലവിൽ 8,38,729 പേർ ചികിത്സയിലുണ്ടെന്നും കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പറയുന്നു.
കഴിഞ്ഞ അഞ്ച് ആഴ്ചകളായി രാജ്യത്ത് ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ കുറവ് വന്നിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
ഇന്നലെ രാജ്യത്ത് 10,73, 014 സാമ്പിൾ പരിശോധനകളാണ് നടന്നത്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 7089 കേസുകളാണ് പുതിയതായി സ്ഥിരീകരിച്ചത്. കർണാടകയില്‍ 7,606, തമിഴ്നാട്ടില്‍ 4879, ആന്ധ്രയില്‍ 3224, ദില്ലിയിൽ 1849 എന്നിങ്ങനെയാണ് പ്രതിദിന വർധന.