അമ്മ’യിൽ ​നിന്നും രാ​ജി​വ​ച്ച ന​ടി പാ​ര്‍​വ​തി തി​രു​വോ​ത്തി​നെ അ​ഭി​ന​ന്ദി​ച്ച്‌ സം​വി​ധാ​യ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യ ശ്രീ​കു​മാ​ര​ന്‍ തമ്പി

Kerala Movies

കൊ​ച്ചി: ‘അമ്മ’യിൽ ​നിന്നും രാ​ജി​വ​ച്ച ന​ടി പാ​ര്‍​വ​തി തി​രു​വോ​ത്തി​നെ അ​ഭി​ന​ന്ദി​ച്ച്‌ സം​വി​ധാ​യ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യ ശ്രീ​കു​മാ​ര​ന്‍ തമ്പി. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​ന്ദ​നം ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂടെയായിരുന്നു.

ഒ​ട്ടും അ​ര്‍​ഹ​ത​യി​ല്ലാ​തെ ഒ​രു പ്ര​ധാ​ന സ്ഥാ​ന​ത്തെ​ത്തി​യ ‘എ​ക്സ്ട്രാ ന​ട​ന്‍റെ’ ക​ളി​ത​മാ​ശ​യാ​യി വേ​ണ​മെ​ങ്കി​ല്‍ പാ​ര്‍​വ​തി​ക്ക് അ​യാ​ളു​ടെ അ​ഭി​പ്രാ​യ​ത്തെ ത​ള്ളി​ക്ക​ള​യാ​മാ​യി​രു​ന്നുവെന്നും ‘അ​ല്‍​പ്പ​ന് ഐ​ശ്വ​ര്യം വ​ന്നാ​ല്‍ അ​ര്‍​ദ്ധ​രാ​ത്രി​ക്കു കു​ട പി​ടി​ക്കും’ എ​ന്നാ​ണ​ല്ലോ പ​ഴ​മൊ​ഴിയെന്നും അ​ങ്ങ​നെ ചെ​യ്യാ​തെ ന​ടി​ക​ളു​ടെ അ​ഭി​മാ​നം നി​ല​നി​ര്‍​ത്തി​യ​താ​ണ് പാ​ര്‍​വ്വ​തി​യു​ടെ മേന്മ എന്നും ശ്രീ​കു​മാ​ര​ന്‍ തമ്പി പറഞ്ഞു.
​ഇ​ന്ന​ത്തെ മ​ല​യാ​ള​സി​നി​മ​യി​ലെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ന​ടി​യാ​ണ് പാ​ര്‍​വ്വ​തി എ​ന്ന് ചാ​ര്‍​ളി, എ​ന്ന് നി​ന്‍റെ മൊ​യ്തീ​ന്‍, ടേ​ക് ഓ​ഫ്, ഉ​യ​രെ, ഗ​രി​ബ് ഗ​രി​ബ് സിം​ഗി​ള്‍ എ​ന്നീ സി​നി​മ​ക​ളി​ലെ പാ​ര്‍​വ്വ​തി​യു​ടെ അ​ഭി​ന​യം ക​ണ്ട തനിക്ക് ധൈ​ര്യ​മാ​യി പ​റ​യാ​ന്‍ ക​ഴി​യുമെന്നും അദ്ദേഹം വ്യക്തമാക്കി.രാ​ജി​വ​യ്ക്കാ​ന്‍ തന്റേടം കാ​ണി​ച്ച മി​ക​ച്ച അ​ഭി​നേ​ത്രി​യാ​യ പാ​ര്‍​വ്വ​തി തി​രു​വോ​ത്തി​നെ താൻ അ​ഭി​ന​ന്ദി​ക്കു​ന്നുവെന്നും അ​ഭി​ന​യ​ജീ​വി​ത​ത്തി​ല്‍ ത​ല്‍​പ്പ​ര ക​ക്ഷി​ക​ളു​ടെ സം​ഘ​ടി​ത​മാ​യ എ​തി​ര്‍​പ്പു​മൂ​ലം, ഒ​രു​പ​ക്ഷേ, ഭൗ​തി​ക ന​ഷ്ട​ങ്ങ​ള്‍ ഉ​ണ്ടാ​യേ​ക്കാം എ​ന്ന​റി​ഞ്ഞി​രു​ന്നും ഇ​ങ്ങ​നെ​യൊ​രു ധൈ​ര്യം കാ​ണി​ച്ച ഈ ​ക​ലാ​കാ​രി​യി​ല്‍ നി​ന്നാ​ണ് യ​ഥാ​ര്‍​ത്ഥ സ്ത്രീ​ത്വം എ​ന്താ​ണെ​ന്ന് ന​മ്മു​ടെ സി​നി​മാ​രം​ഗ​ത്തെ ക​ലാ​കാ​രി​ക​ള്‍ തി​രി​ച്ച​റി​യേ​ണ്ട​തെന്നും ശ്രീ​കു​മാ​ര​ന്‍ തമ്പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *