റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനും നാല് മാധ്യമ പ്രവർത്തകർക്കുമെതിരെ കേസ് ഫയൽ ചെയ്ത് പ്രമുഖ ചലച്ചിത്ര സംഘടനകൾ

Movies National

റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനും നാല് മാധ്യമ പ്രവർത്തകർക്കുമെതിരെ കേസ് ഫയൽ ചെയ്ത് ബോളിവുഡിലെ പ്രമുഖ നിർമാതാക്കളും ചലച്ചിത്ര സംഘടനകളും. ബോളിവുഡ് വ്യവസായത്തെ അപകീർത്തിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടിയാണ് കേസ് നൽകിയിരിക്കുന്നത്.
ബോളിവുഡിലെ 34 മുൻനിര നിർമാതാക്കൾ, നാല് ചലച്ചിത്ര സംഘടനകൾ എന്നിവ ചേർന്നാണ് ന്യൂസ് ചാനലുകളായ റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനും അതിലെ നാല് മാധ്യമപ്രവർത്തകർക്കുമെതിരേ അപകീർത്തിക്ക് കേസ് ഫയൽ ചെയ്തത്.ഒക്ടോബർ 12 ന് ഡൽഹി ഹൈക്കോടതിയിലാണ് സിവിൽ കേസ് ഫയൽ ചെയ്തത്.നടൻ അമീർ ഖാന്റെ അമീർ ഖാൻ പ്രൊഡക്ഷൻസ്, സൽമാൻ ഖാന്റെ ഉടമസ്ഥതയിലുള്ള സൽമാൻ ഖാൻ ഫിലിംസ്, ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് എന്നിവ ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *