കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് താൽക്കാലികമായി അടച്ചു

International Kerala

കോവിഡ് വ്യാപന തോത് സംസ്ഥാനത്ത് നിരന്തരം വർധിച്ചു വരികയാണ്. കൂടുതൽ ജാഗ്രത ജനങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് വകുപ്പധികൃതർ ഉൾപ്പെടെ നിർദേശം നൽകി കഴിഞ്ഞു. സമ്പർക്കത്തിലൂടെയും ഉറവിടം വ്യക്തമാകാതെയും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലാണ്‌ ഇപ്പോൾ വലിയ വർധനവ് വന്നിരിക്കുന്നത്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് താൽക്കാലികമായി അടച്ചു. കഴിഞ്ഞ ആഴ്ചയാണ് കോൺസുലേറ്റ് അടച്ചത്. കോവിഡ് രോഗ വ്യാപനത്തോത് വർധിച്ചതാണ് കോൺസുലേറ്റ് അടയ്ക്കുന്നതിനുള്ള കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. സ്വർണക്കടത്ത് വിവാദത്തിന് പിന്നാലെ വിദേശ പൗരന്മാരായ ഉദ്യോഗസ്ഥർ നാടുകളിലേക്ക് മടങ്ങിയിരുന്നു. ഇതോടെ വിസ സ്റ്റാമ്പിംഗ് ഉൾപ്പെടെയുള്ള കോൺസുലേറ്റ് നടപടികൾ ഭാഗികമായി നിലച്ച അവസ്ഥയിലാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *