ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ നടനും സംവിധായകനുമായ ശ്രീനിവാസന്റെ നേതൃത്വത്തില്‍ പുതിയ സംരംഭം. ശ്രീനി ഫാംസ് എന്ന പേരിലാണ് കമ്പനി. വിഷം കലരാത്ത ഭക്ഷണം ആവശ്യകാരില്‍ എത്തിക്കുക,ജൈവകൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ പിന്തുണ ശക്തമാക്കുക എന്നതെല്ലാമാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യമെന്ന് ശ്രീനിവാസന്‍ പറഞ്ഞു. രണ്ടു തലങ്ങളായിട്ടാണ് ശ്രീനീഫാംസ് ന്റെ പ്രവര്‍ത്തനം മുന്നോട്ടുപോകുക. ജൈവ പച്ചക്കറികളുടെയും നെല്ലിന്റെയും ഉത്പാദനമാണ് അതില്‍ ആദ്യഘട്ടം. വയനാട്ടിലും, ഇടുക്കിയിലും, തൃശൂരും, എറണാകുളത്തും നിലവില്‍ നടക്കുന്ന കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. രണ്ടാമതായി കമ്പനി ഫോക്കസ് ചെയ്യുന്നത് അത്യാധുനിക ഓര്‍ഗാനിക് കൃഷിക്ക് തുണയേകുന്ന ഗവേഷണത്തിന് ബയോ ടെക്കനോളജി വിഭാഗമാണെന്നും ശ്രീനിവാസന്‍. നിലവില്‍ എറണാകുളത്തു കണ്ടനാട് വീടിനോട് ചേര്‍ന്ന് ശ്രീനിവാസന് ജൈവ കൃഷിയും വിപണന കേന്ദ്രവുമുണ്ട്.