100 രൂപ നാണയം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ഗ്വാളിയർ രാജമാത വിജയരാജെ സിന്ധ്യയുടെ ജന്മശതാബ്ദി പ്രമാണിച്ച് നടന്ന വെര്‍ച്വല്‍ ചടങ്ങില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 100 രൂപയുടെ നാണയത്തിൻ്റെ പ്രകാശനം നിര്‍വഹിച്ചത്.ഒരു പ്രമുഖ ഇന്ത്യൻ രാഷ്ട്രീയ വ്യക്തിയായിരുന്ന ലേഖ ദിവ്യേശ്വരി ദേവി എന്ന വിജയ രാജെ സിന്ധ്യ ഗ്വാളിയോറിലെ രാജ്മാതാ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബ്രിട്ടീഷ് രാജ് കാലഘട്ടത്തിൽ ഗ്വാളിയോർ മഹാരാജാവ് ജിവാജിറാവു സിന്ധ്യ അവസാനത്തെ ഭരണാധികാരിയെന്ന നിലയിൽ ദേശത്തിലെ ഏറ്റവും ഉയർന്ന രാജകീയ വ്യക്തിത്വത്തിനുടമയായി അവരെ കണക്കാക്കുന്നു.
