മാനന്തവാടിഃ വയനാട് ജില്ലാ ആശുപത്രിയെ മുഴുവൻ കോവിഡ് സെന്റർ ആക്കിയതിനാൽ ആശുപത്രിയെ ആശ്രയിച്ചു കൊണ്ടിരുന്ന ആയിരക്കണക്കിന് രോഗികളെ മാനസികമായും സാമ്പത്തികമായും തളർത്തുന്ന അവസ്ഥയാണ് നിലവിൽ ഉള്ളതെന്ന് കവിയും പൊതുപ്രവർത്തകനുമായ ടി.കെ.ഹാരിസ് അഭിപ്രായപ്പെട്ടു. അടിയന്തരമായി ജില്ലാ ആശുപത്രിയിൽ എത്തേണ്ട രോഗികൾ യുപി സ്കൂളിലും അവിടുന്ന് സെൻറ് ജോസഫ് ലും ജ്യോതിയിലും വിൻസെന്റ് ഗിരിയിലുമായി നെട്ടോട്ടമോടോണ്ടി വരുന്നു. ഇത് മനസ്സിലാക്കി എത്രയും പെട്ടെന്ന് അതിനൊരു പരിഹാരമുണ്ടാക്കാനും ഭാഗികമായെങ്കിലും ജില്ലാശുപത്രിയെ പഴയ രീതിയിൽ എത്തിക്കാനും സർക്കാർ അടിയന്തരമായി ഇടപെടണം. ജോലിയൊന്നും ചെയ്യാനാവാതെ സാമ്പത്തികമായി തകർന്ന സാധാരക്കാരന് നിസ്സാര രോഗങ്ങൾക്കുപോലും ആളുകൾ ആയിരക്കണക്കിന് രൂപ ചെലവഴിക്കേണ്ട അവസ്ഥയായിരിക്കുന്നു. പ്രൈവറ്റ് ആശുപത്രികൾ ഈ അവസരം നന്നായി മുതലെടുക്കുന്നു എന്ന വസ്തുത ബന്ധപ്പെട്ടവർ തിരിച്ചറിയണമെന്നും ടി.കെ. ആവശ്യപ്പെട്ടു.